"എംബപ്പേ വന്നതിൽ പിന്നെ റയൽ മാഡ്രിഡ് മോശമായി"; തുറന്നടിച്ച് മുൻ ജർമ്മൻ താരം

നിലവിലെ കപ്പ് ജേതാക്കളായ റയൽ മാഡ്രിഡിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയം ഏറ്റു വാങ്ങിയത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പേ മോശമായ പ്രകടനമായിരുന്നു ഇന്നലെ കളിക്കളത്തിൽ വെച്ച് കാഴ്ച വെച്ചത്.

മത്സരത്തിൽ നിർണായകമായ പെനാൽറ്റി എംബപ്പേ പാഴാക്കിയിരുന്നു. താരത്തിന്റെ മോശമായ പ്രകടനത്തിൽ ഒരുപാട് താരങ്ങൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. റയൽ മാഡ്രിഡിന്റെ ഇപ്പോഴത്തെ സ്ഥിതി മോശമാകാൻ കാരണം എംബാപ്പയാണ് എന്നാണ് മുൻ ജർമ്മൻ താരമായിരുന്ന ഡയറ്റ്മർ ഹമാൻ പറയുന്നത്.

ഡയറ്റ്മർ ഹമാൻ പറയുന്നത് ഇങ്ങനെ:

“എംബപ്പേ റയലിനെ ഇംപ്രൂവ് ആക്കിയിട്ടില്ല എന്നുള്ളത് മാത്രമല്ല കൂടുതൽ മോശമാക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരുപാട് സൂപ്പർ താരങ്ങൾ ഇപ്പോൾ അവിടെയുണ്ട്. അതിൽ പലരും തിളങ്ങാൻ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരെ മികച്ചവരാക്കാൻ കെൽപ്പുള്ള താരങ്ങൾ ഇന്ന് റയലിൽ ഇല്ല. അതാണ് റയലിന്റെ പ്രശ്നം. എംബപ്പേ വന്നതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ജൂഡ് ബെല്ലിങ്ങ്ഹാമാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് വേണ്ടത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ എംബപ്പേ വന്നതോടെ അത് പോയി. ഇന്ന് റയൽ ടീമിൽ ഉള്ള മൂന്നോ നാലോ താരങ്ങൾ ഡിഫൻഡിങ്ങിൽ പങ്കെടുക്കുന്നില്ല.അതൊരിക്കലും നല്ല കാര്യമല്ല”

ഡയറ്റ്മർ ഹമാൻ തുടർന്നു:

“എംബപ്പേയും വിനിയും ഡിഫൻഡ് ചെയ്യുന്നില്ല. റോഡ്രിഗോ ചില സമയത്ത് മാത്രമാണ് അത് ചെയ്യുന്നത്. ആറോ ഏഴോ താരങ്ങളെ മാത്രം വെച്ചുകൊണ്ട് ഡിഫൻഡ് ചെയ്യാൻ സാധിക്കില്ല. ലാലിഗയിൽ ഒരുപക്ഷേ വിജയിച്ചേക്കാം. പക്ഷേ ചാമ്പ്യൻസ് ലീഗിൽ അത് നടപ്പില്ല. ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട്. പക്ഷേ ടീം എന്ന നിലയിൽ തിളങ്ങാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടങ്ങൾ നേടാൻ അവർക്ക് സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല “ ഡയറ്റ്മർ ഹമാൻ പറഞ്ഞു.

Latest Stories

ഐഐടികളിൽ രണ്ട് ദിവസത്തെ ആർത്ത അവധി; ശനിയാഴ്ച അവധി ദിവസമാക്കി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധം; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം ചാന്‍സിലറുടെ പ്രീതി അനുസരിച്ച്; പൊട്ടിത്തെറിച്ച് മന്ത്രി ആര്‍ ബിന്ദു

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ അപകടം

ആറ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം, എങ്കിലും സ്റ്റാർ സ്‌ട്രൈക്കർ എംബാപ്പെ റയൽ മാഡ്രിഡിൽ പ്രിയപ്പെട്ടതാണ്

ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ല; ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണം: ഹൈക്കോടതി

ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാനെതിരെ അന്വേഷണം വേണ്ട; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

'അവന്‍ പ്രതിരോധിക്കുകയും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ അവന്‍ അങ്ങനെയല്ല': പരിഹാസവുമായി മുഹമ്മദ് സിറാജ്

മുനമ്പം വഖഫ് ഭൂമി പ്രശ്നം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറക്കി സ‍ർ‌ക്കാ‍ർ

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കണം; അവരെ പ്രത്യേകം നിരീക്ഷിക്കണം; അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി