വിനീഷ്യസ് ക്ലബ് വിട്ടേക്കും എന്ന കാര്യത്തിൽ തീരുമാനം എടുത്ത് റയൽ മാഡ്രിഡ്; ആരാധകർക്ക് ആശങ്ക

വളരെ ബുധിമുട്ടേറിയ സമയമാണ് ഇപ്പോൾ വിനീഷ്യസ് ജൂനിയർ അനുഭവിക്കുന്നത്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. റോഡ്രിക്ക് പുരസ്‌കാരം നൽകിയതിലുള്ള വിവാദങ്ങൾ ഇത് വരെ കെട്ടടങ്ങിയിട്ടില്ല. റോഡ്രിക്ക് മുൻപ് ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ പോകുന്നത് ബ്രസീൽ താരമായ വിനിഷ്യസാണ് എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ കേട്ടിരുന്നതും.

രണ്ട് ദിവസമായി ഫുട്ബോൾ ലോകത്ത് വിനീഷ്യസ് റയൽ മാഡ്രിഡ് വിടാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത്. ബാലൺ ഡി ഓർ കിട്ടാത്തതാണ് കാരണം എന്നുമാണ് റിപ്പോട്ടിൽ പറയുന്നത്. റയലിൽ ഫ്രഞ്ച് താരം എംബപ്പേ കൂടെ വന്നത് കൊണ്ട് വിനി മാറുന്നതിൽ അധികൃതർ എതിർക്കാനുള്ള സാധ്യത കുറവാണ്. നിലവിൽ സൗദി അറേബ്യ, ഇംഗ്ലണ്ട് എന്നി സ്ഥലങ്ങളിൽ നിന്നും താരത്തിന് ഓഫാറുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സമ്മറിൽ ഒരു ബില്യൺ യൂറോയുടെ ഓഫർ അദ്ദേഹത്തിന് ലഭിച്ചിരുന്നു.

എന്നാൽ ഇത്തരം വാർത്തകളോട് താരം പ്രതികരിച്ചിരിക്കുകയാണ്. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ 2027 വരെയാണ് കരാർ നിൽകുന്നത്. അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് നീട്ടാനുള്ള പദ്ധതിയിലാണ് ഇപ്പോൾ റയൽ മാഡ്രിഡ്. അത് കൊണ്ട് വിനിയെ ഇനി സ്വന്തമാക്കാൻ വേറെ ഒരു ടീമിനും ഉടനെ സാധിക്കില്ല എന്നത് ഉറപ്പാണ്.

ഇതോടെ വിനി റയലിൽ നിന്നും പോകും എന്ന വാർത്തയ്ക്ക് വിരാമമാണ് സംഭവിച്ചിരിക്കുന്നത്. താരത്തിനെ സ്വന്തമാക്കാൻ വമ്പന്മാരായ പിഎസ്ജി,യുണൈറ്റഡ്,ചെൽസി എന്നിവരൊക്കെ ഇപ്പോഴും രംഗത്തുണ്ട്. നിലവിൽ വിനീഷ്യസ് ജൂനിയർ ഒരു മാറ്റം ആഗ്രഹിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നെ പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്