ഫ്രഞ്ച് താരത്തെ സ്വന്തമാക്കാനൊരുങ്ങി റയൽ മാഡ്രിഡ്, ടീം വിടുന്നെന്ന് സൂപ്പര്‍ താരം; സ്പാനിഷ് വമ്പന്മാരുടെ ട്രാൻസ്ഫർ വിശേഷങ്ങൾ

2023 – 24 കാലയളവിൽ കാർലോ അൻസെലോട്ടിയുടെ കീഴിൽ മികച്ച ഒരു സീസൺ പൂർത്തീകരിച്ച സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് പുതിയ സീസൺ വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ്. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സൂപ്പർ കപ്പും നേടാൻ റയൽ മാഡ്രിഡിന് സാധിച്ചു. ഇറ്റാലിയൻ മാനേജർ കാർലോ അൻസെലോട്ടിയുടെ കീഴിൽ ഏറ്റവും മികച്ച പ്രകടനമാണ് ലോസ് ബ്ലാങ്കോസ് കാഴ്ചവെക്കുന്നത്. അൻസെലോട്ടി കഴിഞ്ഞ ഡിസംബറിൽ 2026 വരെ തന്റെ റയൽ മാഡ്രിഡ് കോൺട്രാക്ട് നീട്ടിയിരുന്നു. പുതിയ സീസൺ വരാനിരിക്കുന്ന സന്ദർഭത്തിൽ എല്ലാ അർത്ഥത്തിലും ഒരുങ്ങുകയായാണ് റയൽ മാഡ്രിഡ്.

രണ്ട് ആഴ്ചക്കുളിൽ ഫ്രഞ്ച് ഡിഫെൻഡറെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഡ്രിഡ് ബോർഡ്. അതേസമയം മാഡ്രിഡിന്റെ സ്പാനിഷ് പ്ലയെർ ഡാനി സെബയോസ് ടീം വിടാനൊരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. അടുത്ത സീസണിൽ മറ്റേതെങ്കിലും ക്ലബ്ബിന്റെ ഭാഗമാവേണമെന്ന് ഡാനി ആഗ്രഹിക്കുന്നു. അടുത്ത സീസോണിലേക്കുള്ള മാഡ്രിഡിന്റെ പ്രധാന ട്രാൻസ്ഫർ വാർത്തകൾ പരിശോധിക്കാം.

ഫ്രഞ്ച് ലീഗ് ലീഗ് 1 ക്ലബ് ആയ ലില്ലിയുടെ താരം ലെനി യോറോയാണ് മാഡ്രിഡ് ആദ്യം ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുന്നത്. വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഫ്രഞ്ച് ഡിഫെൻഡറെ ടീമിലെത്തിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തുകയാണ് മാഡ്രിഡ്. കഴിഞ്ഞ സീസണിൽ ലില്ലിക്കൊപ്പം 44 മത്സരങ്ങൾ കളിക്കാൻ സാധിച്ച യോറോ മികച്ച സീസൺ ആണ് അവിടെ പൂർത്തീകരിച്ചത്. ലീഗ് 1 ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ അടുത്ത സീസണോടെ അവസാനിക്കും.

ലില്ലിയിൽ തന്റെ കരാർ നീട്ടുന്നതിന് യോറോ ഇതുവരെ സമ്മതം മൂളിയിട്ടില്ല. അടുത്ത വർഷം പുതിയ കളിക്കാരനെ കൊണ്ടുവരാം എന്ന് വിചാരിച്ചിരുന്ന റയൽ മാഡ്രിഡ് അവരുടെ മുഖ്യ കളിക്കാരൻ നാച്ചോ ഫെർണാണ്ടസ് വിടവാങ്ങിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം നടത്തുന്നത്.

യോറോയെ മറ്റ് ക്ലബ്ബുകൾക്ക് വേണ്ടി വിൽക്കാൻ ലില്ലി തയ്യാറാണ് എങ്കിലും 70 മില്യൺ യൂറോയാണ് അവർ ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക. എന്നാൽ കരാറിന്റെ അവസാന വർഷത്തിലുള്ള ഈ താരത്തിന് ഇത്ര തുക നൽകാൻ മാഡ്രിഡ് തയാറല്ല പകരം 40 മില്യൺ യൂറോയാണ് മാഡ്രിഡ് ലില്ലിക്ക് മുന്നിൽ വെക്കുന്ന പ്രയോഗിക്കകമായ സാധ്യത. ലെനി യോറോയെ വേറെയും ക്ലബ്ബുകൾ നോട്ടമിടുന്നുണ്ട്. പി എസ് ജി , ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് അതിൽ പ്രമുഖർ.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ