Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

അര്‍ജന്റീനയുടെ വരുംകാല മധ്യനിര മാന്ത്രികന്‍ മാഡ്രിഡിലേക്ക്: കണക്ക് കൂട്ടിയും കുറിച്ചും ആരാധകര്‍

, 2:52 pm

അര്‍ജന്റീനയുടെ 20 കാരന്‍ എസ്‌ക്വയല്‍ പലാസിയോസ് ജനുവരി വിന്‍ഡോയിലെ റയല്‍ മാഡ്രിഡിന്റെ ആദ്യ സൈനിങ്ങാകും. നിലവില്‍ റിവര്‍ പ്ലേറ്റിനായി ബൂട്ടണിയുന്ന താരം കോപ്പ ലിബര്‍ട്ടഡോസ് ഫൈനലിന് ശേഷം മാഡ്രഡുമായി ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ പണമൊഴുക്ക് നടത്തുന്ന പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകളുമായി മത്സരരംഗത്തുള്ള റയല്‍ മാഡ്രിഡ് യുവതാരങ്ങളെ കൂടുതലായി ടീമിലെത്തിക്കുക എന്ന സ്ട്രാറ്റജിയാണ് പലാസിയോസിനെ എത്തിക്കാനും നടത്തുന്നത്.

17ാം വയസില്‍ അര്‍ജന്റീനയുടെ ഒന്നാം ഡിവിഷന്‍ ലീഗിലെത്തിയ താരം ഇതുവരെ 50 മത്സരങ്ങളില്‍ മാത്രമാണ് റിവര്‍പ്ലേറ്റിനായി ഇറങ്ങിയിട്ടുള്ളത്. ദേശീയ ടീമിലും താരം അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. 20 ദശലക്ഷം യൂറോ നല്‍കിയാണ് താരത്തെ റയല്‍ റാഞ്ചാന്‍ ഒരുങ്ങുന്നത്. റയല്‍ മാഡ്രിഡിന്റെ പരിശീലകനായി അര്‍ജന്റീനയുടെ സൊളാരി 2021 വരെ കരാറൊപ്പുവച്ചതിന് ശേഷമാണ് റയല്‍ പുതിയ താരത്തിനായി ചരടുവലി നടത്താന്‍ തുടങ്ങിയത്.

ഇത്രയും കുറഞ്ഞ അനുഭവസമ്പത്തുള്ള താരത്തിനെ ടീമിലെത്തിക്കുന്നതില്‍ ആരാധകര്‍ക്ക് ചെറിയ ആശങ്കയുണ്ട്. ടോണിക്രൂസ്, കസമിറോ, ലൂക്ക മോഡ്രിച്ച് ത്രയമാണ് നിലവിയില്‍ മാഡ്രിഡിന്റെ മധ്യനിരയുടെ ചുക്കാന്‍ പിടിക്കുന്നത്. ഇതില്‍ 33 വയസുള്ള മോഡ്രിച്ചിന് പകരക്കാരനെ തേടേണ്ട സമയമായെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്.

ഈ പൊസിഷനില്‍ ടീമിന്റെ റിസര്‍വ് ടീമില്‍ കളിക്കാരുണ്ടെങ്കിലും മൂര്‍ച്ചയുള്ള ആയുധങ്ങളെ ടീമിലെത്തിക്കുകയാണ് റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്നത്.

Advertisement