നാണക്കേട് കൊണ്ട് തുടക്കം ഗംഭീരമാക്കി റയൽ താരം എൻഡ്രിക്ക്; ബാഴ്സിലോണയുമായുള്ള സൗഹൃദ മത്സരത്തിൽ 2-1 ന് തോറ്റ് റയൽ മാഡ്രിഡ്

റയലിലേക്ക് വന്നതിൽ പിന്നെ എൻഡ്രിക്കിന് മോശം സമയം ആണെന്നാണ് ഫുട്ബോൾ ആരാധകർ വിലയിരുത്തുന്നത്. ദിവസങ്ങൾക്ക് മുന്നേ ആണ് താരത്തിനെ റയൽ മാഡ്രിഡ് ക്ലബ് അവതരിപ്പിച്ചത്. എന്നാൽ അത് കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങളിലും റയൽ മാഡ്രിഡ് തോറ്റു. നിലവിലെ ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബാണ് റയൽ മാഡ്രിഡ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ട്രോഫി ഉയർത്തിയത് ഇവരായിരുന്നു. എന്നാൽ ഇന്ന് നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ ബാഴ്സലോണയോട് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബാഴ്സ റയലിനെ പരാജയപ്പെടുത്തിയത്. ബാഴ്സക്ക് വേണ്ടി പൗ വിക്ടർ ആണ് ഇരു ഗോളുകളും നേടി ടീമിനെ വിജയിപ്പിച്ചത്. റയൽ മാഡ്രിഡിന്റെ ഗോൾ നേടിയത് നിക്കോ പാസായിരുന്നു നേടിയിരുന്നത്.

ഇന്ന് നടന്ന മത്സരത്തിൽ ബാർസിലോണ ടീം ആയിരുന്നു പൂർണ ആധിപത്യം സ്ഥാപിച്ചിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബാഴ്സലോണയുടെ യുവതാരങ്ങൾ പുറത്തെടുത്തത്. പക്ഷെ ആരാധകർക്ക് നിരാശ സമ്മാനിച്ച റയൽ മാഡ്രിഡ് താരങ്ങൾ തുടർച്ചയായ രണ്ടാം മത്സരമാണ് തോൽവി ഏറ്റുവാങ്ങുന്നത്. ആദ്യ മത്സരത്തിൽ അവർ Ac മിലാനോട് എതിരില്ലാത്ത ഒരു ഗോളിനാണ് തോറ്റത്. മാഞ്ചസ്റ്റർ സിറ്റിയെ റയൽ മാഡ്രിഡിനെയും അടുപ്പിച്ചാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മങ്ങിയ താരമാണ് എൻഡ്രിക്ക്. ആദ്യത്തെ മത്സരത്തിൽ അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ എൽ ക്ലാസിക്കോ പോരാട്ടത്തിലും അദ്ദേഹം മോശം പ്രകടനമാണ് കാഴ്ച വെച്ചത്.

മത്സരത്തിൽ ഉടനീളം 68 മിനിറ്റ് വരെയാണ് എൻഡ്രിക്ക് കളിച്ചിട്ടുള്ളത്. അതിൽ കൂടുതൽ ഇമ്പാക്ട് ഉണ്ടാകാൻ താരത്തിന് സാധിച്ചില്ല. ഗോളുകളോ അസിസ്റ്റുകളോ ഒന്നും തന്നെ അദ്ദേഹം നേടിയിട്ടില്ല. അദ്ദേഹം അടിച്ച ഷോട്ടുകൾ ഒന്നും തന്നെ കൃത്യമായിരുന്നില്ല. എൻഡ്രിക്ക് ഇനിയും ഒരുപാട് മികച്ച രീതിയിൽ മുൻപന്തിയിലേക്ക് വരാൻ ഉണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത് .പ്രീ സീസണിലെ മോശം പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കാൻ സാധ്യതയുണ്ട്. വരുന്ന സീസണിൽ പകരക്കാരന്റെ റോളിലാണ് അദ്ദേഹം കളിക്കുക. സ്ട്രൈക്കർ പൊസിഷനിൽ കിലിയൻ എംബപ്പേയായിരിക്കും ഉണ്ടാവുക. കൂടാതെ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ കൂടെ ടീമിൽ വരുന്നതോടെ ടീമിന് മികച്ച രീതിയിൽ മത്സരങ്ങൾ കളിക്കാനാകും.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍