നെയ്മറെ റയലിലെത്തിക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങി

പിഎസ്ജിയില്‍ നിന്നും നെയ്മറെ സ്വന്തമാക്കാന്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് മാധ്യമമായ മാര്‍സയെ ഉദ്ദരിച്ച് ലോകമാധ്യമമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019 സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയായിരിക്കും നെയ്മര്‍ റയലിലെത്തുക. ഇക്കാര്യത്തില്‍ നെയ്മര്‍ക്കും സമ്മതമാണെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നുമാണ് മാര്‍സ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍ നെയ്മറെ സ്വന്തം നിരയിലെത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി റയല്‍ പ്രസിഡന്റ് വെടിപൊട്ടച്ചതോടെയാണ് നെയ്മറുടെ കൂറുമാറ്റ വാര്‍ത്ത പിന്നെയും ചൂടുപിടിച്ചത്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ബാലന്‍ഡിഓര്‍ ഏറ്റവുവാങ്ങിയ ചടങ്ങിലാണ് നെയ്മറെ റയിലിലേക്ക് സ്വാഗതം ചെയ്ത് പെരസ് രംഗത്തെത്തിയത്.

അതെസമയം 2019 വരെ നെയ്മറുടെ സേവനം പിഎസ്ജിയ്ക്ക് വിട്ടുനല്‍കാന്‍ റയലും തയ്യാറാണ്. നെയ്മറുടെ സഹായത്തോടെ പിഎസ്ജി ചാമ്പ്യന്‍ ലീഗ് വിജയിക്കാനാണ് ആഗ്രഹിക്കുന്നതിന്. അതിന് ശേഷം നെയ്മറെ പിഎസ്ജി വിട്ടുകൊടുക്കും എന്നാണ് സൂചന.

നേരത്തെ ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലേക്കുളള നെയ്മറുടെ കൂറുമാറ്റം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷമാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് കൂറുമാറിയത്. തുടര്‍ന്ന് ബാഴ്‌സ മാനേജുമെന്റുമായി നെയ്മര്‍ വാക്ക്‌പോരിലും ഏര്‍പ്പെട്ടിരുന്നു.

Latest Stories

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി