ഹ്യൂം ആ ആംഗ്യം കാട്ടിയത് ഒരു വെല്ലുവിളിയായിരുന്നു

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഹാട്രിക്ക് നേടിയ ശേഷം ഇയാന്‍ ഹ്യം ബ്ലാസ്റ്റേഴ്‌സ് ബെഞ്ചിലേക്കു നോക്കി കാണിച്ച ആംഗ്യം അരാധകര്‍ ശ്രദ്ധിച്ചിരുന്നു. ഈ സീസണിലെ തന്റെ ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ തന്നെ ഹാട്രിക്കും നേടിയ ശേഷം ഹ്യൂം കാണിച്ച ആംഗ്യത്തിന്റെ രഹസ്യമെന്തെന്ന് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയും നടന്നിരുന്നു.

എന്നാല്‍ അതിനു പിറകിലെ രഹസ്യവും ഒരു വെല്ലുവിളിയുടെ കഥയും ഇപ്പോള്‍ വെളിവായിരിക്കയാണ്.

മത്സരത്തില്‍ ഹ്യൂം ഹാട്രിക്ക് നേടിയാല്‍ തന്റെ താടി വടിക്കാമെന്നു ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ്ങ് മാനേജര്‍ ആന്റണി തോമസിന്റെ വെല്ലുവിളിയ്ക്കാണ് ഹ്യൂം “അച്ചട്ടക്ക” മറുപടി നല്‍കിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പോലും അമ്പരപ്പിച്ച് വെല്ലുവിളി ഏറ്റെടുത്ത് ഹ്യൂം ഹാട്രിക്കും നേടുകയായിരുന്നു.

ഈ വെല്ലുവിളിയുടെ കഥയും ആന്റണി തോമസിന്റെ താടി വടിച്ചു കളഞ്ഞതിനു ശേഷമുള്ള ചിത്രവും മലയാളി താരം സി.കെ.വിനീതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. ഇതോടെയാണ് ഈ രഹസ്യം അങ്ങാടിപ്പാട്ടായത്.

ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങളോട് ഹ്യൂമിനുള്ള അടുപ്പമാണ് ഇതു കാണിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നും ഇതു പോലെയുള്ള വെല്ലുവിളികള്‍ നടത്തി ഹ്യൂമേട്ടനെക്കൊണ്ട് ഗോളുകള്‍ അടിപ്പിക്കണമെന്നും ആരാധകര്‍ തമാശ രൂപത്തില്‍ പറയുന്നു.

മത്സരത്തില്‍ തലയ്ക്ക് പരിക്കു പറ്റിയിട്ടും കളി തുടര്‍ന്നാണ് ഹ്യൂം തന്റെ ഹാട്രിക്ക് തികച്ചത്. മുന്‍ പരിശീലകന്‍ റെനെ മാറി ഡേവിഡ് ജയിംസ് ടീമിലെത്തിയതില്‍ പിന്നെ കേരള ബ്ലാസ്റ്റേഴ്‌സിനും ഇയാന്‍ ഹ്യൂമിനും ഒരു പുത്തനുണര്‍വു തന്നെയുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു