ലിവര്‍പൂളില്‍ ബന്ധുക്കള്‍ ആഫ്രിക്കന്‍ കപ്പില്‍ ശത്രുക്കള്‍ ; ഫൈനലില്‍ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ കലാശപ്പോരാട്ടത്തില്‍ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ സഹതാരങ്ങളായ മൊഹമ്മദ് സലായും സദിയോ മാനേയും നേര്‍ക്കുനേര്‍ വരും. ആതിഥേയരായ കാമറൂണിനെ ഈജിപ്തും ബുര്‍ക്കിനാഫാസോയെ സെനഗലും കീഴടക്കിയതോടെയാണ് ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെ മുന്നേറ്റത്തില്‍ ഒരുമിച്ച് കളിക്കുന്ന മാനേയും സലായും നേര്‍ക്കുനേര്‍ വരുന്നത്.

സാധാരണ സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ ഷൂട്ടൗട്ടിലാണ് ഈജിപ്ത് വിജയം കണ്ടെത്തിയത്. 3-1 നായിരുന്നു പെനാല്‍റ്റിയില്‍ ഈജിപ്ത് വിജയം കുറിച്ചത്. ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ഖബാസ്‌കി രണ്ട് പെനാല്‍ട്ടി കിക്കുകള്‍ തടുത്തിട്ടപ്പോള്‍ കാമറൂണിന്റെ മറ്റൊരു കിക്ക് പുറത്തേക്കും പോയി. കാമറൂണ്‍ നാല് കിക്കുകള്‍ എടുത്തതില്‍ ഒരെണ്ണം മാത്രം ഗോളായപ്പോള്‍ ഈജിപ്ത് എടുത്ത മൂന്നെണ്ണവും ഗോളാക്കി മാറ്റി.

ആദ്യ സെമിയില്‍ ബുര്‍ക്കിനാഫാസോയെ സാധാരണ സമയത്ത് തന്നെ 3-1 ന് തോല്‍പ്പിച്ചാണ് മാനേയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. കളിയില്‍ നിറഞ്ഞു നിന്ന മാനേ ഒരു ഗോളും ഒരു അസിസ്റ്റും കണ്ടെത്തി.  2019 ലെ രണ്ടാം സ്ഥാനക്കാരായ സെനഗലിന് ഇത്തവണ കപ്പുയര്‍ത്താനുള്ള അവസരമാണ് മുന്നിലെത്തിയിരിക്കുന്നത്.

കപ്പില്‍ ഏഴുതവണ ചാംപ്യന്മാരായി റെക്കോഡ് ഇട്ട ടീമാണ് ഈജിപ്ത്. ഈ വിജയത്തിലൂടെ 2017 ല്‍ ഫൈനലില്‍ ഏറ്റ പരാജയത്തിന് പ്രതികാരം കൂടിയായി ജയം ഈജിപ്തിന് മാറി. 2017 ല്‍ കലാശപ്പോരാട്ടത്തില്‍ കാമറൂണ്‍ 2-1 ന ഈജിപ്തിനെ വീഴ്ത്തി കപ്പടിച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം