എന്നെ മാത്രം പഴിചാരണ്ട ,അത് മാനേജ്‌മെന്റിന്റെ പിടിപ്പ് കേട്; കിസിറ്റോയുടെ കാര്യത്തില്‍ വെളിപ്പെടുത്തലുമായി റെനെ

ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം റെനെയുടെ പ്രതികരണത്തനായി കാത്തിരിക്കികുകയായിരുന്നു ഫുട്‌ബോള്‍ ലോകം. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ നടത്തിയിരിക്കുന്നത്.ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി തന്നെ മാറ്റി മറക്കാവുന്ന പ്രതികരണമാണ് മ്യൂലന്‍സ്റ്റീന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

റെനോയം പുറത്താക്കിയത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ കളി കഴിയും തോറും ടീം മെച്ചപ്പെട്ട് വരികയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താന്‍ വിടുമ്പോള്‍ ടീമിന്റെ പൊസിിഷന്‍ അത്ര ദയനീയമല്ലായിരുന്നു.മാനേജ്‌മെന്റിന്റെ അനാസ്ഥ ബ്ലാസ്‌റ്റേഴ്സ് കളിയെ ബാധിച്ചുവെന്നാണ് റെനെയുടെ ഭാഷ്യം..കിസീറ്റോയുടെ സൈനിംഗ് വൈകിയത് അതിനു ഉദാഹരണം ആണെന്ന് റെനെ പറയുന്നു.ഡ്രാഫ്റ്റ് സിസ്റ്റം തനിക്ക് വേണ്ട പോലെ ഉപയോഗിക്കാവുന്ന തരത്തില്‍ അല്ലെന്നും എന്നാല്‍ വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് പിഴച്ചിട്ടില്ല.. പേകൂസണ്‍നെയും സിഫ്‌നെയോസിനെയും കിസിട്ടോയെയുമൊക്കെ ഇതിന് ഉദാഹരണമാണ്.ആദ്യ മത്സരങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടത്്് കിസീറ്റോയെ ആണെന്ന് റെനെ പറയുന്നു.കിസീറ്റോയുടെ സൈനിംഗ് പൂര്‍ത്തീകരിക്കാന്‍ വൈകി എന്നത് മാനേജ്മെന്റിന്റെ തെറ്റ് ആണെന്ന് റെനെ.ഡിസംബറില്‍ ബ്ലാസ്റ്റേഴ്സ് ഓണര്‍ പ്രസാദ് ഈ കാര്യം അറിയുമ്പോള്‍ മാത്രം ആണ് സൈനിംഗ് നടന്നത് എന്നും റെനെ പറയുന്നു.

ടീമിലെ മിക്ക കളിക്കാരെയും പരിക്ക് അലട്ടിയത് തന്നെ പഴിക്കാവുന്ന കാര്യം അല്ലെന്നും അത് ടീമിന്റെ വിജയങ്ങളെ ബാധിച്ചു എന്നും റെനെ വ്യക്തമാക്കി.കളിക്കാരുടെ മോശം പ്രകടനം മോശം ആവുമ്പോളും കോച്ചിനെ പഴിച്ചാല്‍ എങ്ങനെയാ എന്നും റെനെ ചോദിച്ചു..ഗോവക്ക് എതിരെ ചാന്‍സ് മിസ്സ് ആക്കിയ സി കെ വിനീതിനെയും ചെന്നൈക്ക് എതിരെ അവസരം തുലച്ച ജാക്കിചന്ദ് സിങ്ങ്‌നെതിരെയും റെനെ ആഞ്ഞടിച്ചു. എന്തായാലും ബ്ലാസ്‌റ്റേഴ്‌സിനെതിരായ റെനെയുടെ വെളിപ്പെടുത്തലുകള്‍ പുതിയ പ്രതിസന്ധികള്‍ക്ക് വഴിവെയ്ക്കുകയാണ്.