ബാലൺ ഡി ഓർ കിട്ടിയ റോഡ്രിയും, അത് കിട്ടാത്ത വിനിഷ്യസും ഇനി ഒരു ടീമിൽ; പുതിയ തീരുമാനങ്ങളുമായി റയൽ മാഡ്രിഡ്

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

എന്നാൽ റയൽ മാഡ്രിഡ് ടീമിൽ ഇപ്പോൾ കാര്യങ്ങൾ അത്ര നന്നായല്ല പോകുന്നത്. ടോണി ക്രൂസ് പടിയിറങ്ങിയതോടെ അദ്ദേഹത്തിന്റെ വിടവ് ടീമിൽ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. മധ്യനിരയിൽ ടീമിനെ നയിക്കാൻ ആർക്കും സാധിക്കുന്നില്ല. മാത്രമല്ല ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ചുവാമെനി പ്രതീക്ഷിച്ച രൂപത്തിലുള്ള പ്രകടനം പുറത്തെടുക്കുന്നില്ല. ഇത് ടീമിൽ കൂടുതൽ ആശങ്ക ഉളവാകുന്ന കാര്യമായി.

അത് കൊണ്ട് താരത്തെ മാറ്റി നിർത്തി പുതിയ കളിക്കാരനെ ആ സ്ഥാനത്തേക്ക് കൊണ്ട് വരാൻ റയൽ തയ്യാറെടുക്കുകയാണ്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ ബാലൺ ഡി ഓർ ജേതാവായ റോഡ്രിയെ കൊണ്ട് വരാനാണ് ടീം ശ്രമിക്കുക എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ. മാഞ്ചസ്റ്റർ സിറ്റിയുടെ താരമായ അദ്ദേഹം 2027 വരെ ടീമുമായി കോൺട്രാക്ട് നിലനിൽക്കുന്നുണ്ട്. സിറ്റി അദ്ദേഹത്തെ റിലീസ് ചെയ്യുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.

Read more