Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

അടിപിടിയില്‍ ഗുരുതര പരിക്കേറ്റ എതിര്‍ ടീം ആരാധകന് ഒന്നേകാല്‍ കോടി രൂപ! സൂപ്പര്‍ ക്ലബ്ബിന് നിറഞ്ഞ കയ്യടി; ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്ന് സോഷ്യല്‍ മീഡിയ

, 1:14 pm

ചാംപ്യന്‍സ് ലീഗ് കഴിഞ്ഞ സീസണിലെ സെമി ഫൈനലിന് മുമ്പ് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ആരാധകരും ഇറ്റാലിയന്‍ റോമ ആരാധകരും തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ ലിവര്‍പൂള്‍ ആരാധകന് റോമ 150,000 യൂറോ (ഒന്നേക്കാല്‍ കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കും. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന് മുമ്പ് ഇരു ക്ലബ്ബുകളുടെയും ആരാധകര്‍ തമ്മിലുണ്ടായ അടിപിടിയിയില്‍ ലിവര്‍പൂള്‍ ആരാധകന്‍ സിയാന്‍ കോക്‌സിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നു.

Image result for as roma vs liverpool fan

കോക്‌സിന്റെ ചികിത്സാ ചെലവിലിക്ക് 150,000 യൂറോ നല്‍കുമെന്ന് റോമ തങ്ങളുടെ വെബ്‌സൈറ്റ് വഴി അറിയിച്ചു. അതേസമയം, റോമന്‍ ആരാധകരുടെ ആക്രമണത്തില്‍ തലക്ക് ക്ഷതമേറ്റ സീന്‍ കോക്‌സ് ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യ നില കൈവരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ദീര്‍ഘകാല പരിചരണത്തിനായി നേരത്തെ 60,000 ഡോളര്‍ ലിവര്‍പൂള്‍ ആരാധകര്‍ സമാഹരിച്ചു നല്‍കിയിരുന്നു. 53കാരനായ സീന്‍ കോക്‌സ് ഇപ്പോഴും അയര്‍ലണ്ടില്‍ ചികിത്സയിലാണ് തന്റെ പൂര്‍ണ്ണ ആരോഗ്യ നിലയിലേക്ക് കോക്‌സിന് ഇപ്പോഴൊന്നും മടങ്ങാന്‍ കഴിയില്ല എന്നാ ഡോക്ടര്‍മാര്‍ പറയുന്നത്.

Image result for as roma vs liverpool fan

ലിവര്‍പൂളിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ മത്സരം തടങ്ങുന്നതിന് മിനിറ്റുകള്‍ മുമ്പാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ റോമില്‍ നിന്ന് വന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ക്ലബിനും നല്ലരീതിയില്‍ ക്ലബിനെ പിന്തുണച്ച ആരാധകരേയും അപമാനിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് ഫുട്‌ബോളില്‍ തന്നെ സ്ഥാനമില്ലെന്നായിരുന്നു റോമ പ്രതികരിച്ചത്. സംഭവത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിന് ലിവര്‍പൂളുമായിും യുവേഫയായും മറ്റ് അധികൃതരുമായും ക്ലബ് സഹകരിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

Advertisement