റൊണാൾഡീഞ്ഞോ പറഞ്ഞ വാക്കുകൾക്ക് തിരിച്ചടി കിട്ടും, ഇത്തവണ ബ്രസീൽ തന്നെ കോപ്പ നേടും: റൊമാരിയോ

ബ്രസീലിനെ സംബന്ധിച്ച് അവർക്ക് അനുകൂലമായ ഒരു നല്ല സമയം അല്ല ഇപ്പോൾ കടന്നുപോകുന്നത്. ഒരു കാലത്ത് ഫുട്‍ബോൾ ലോകത്തെ രാജാക്കന്മാർ ആയിരുന്ന ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അടക്കം കഷ്ടപ്പെടുന്ന കാഴ്ചക്കും സമീപകാലത്ത് ഫുട്‍ബോൾ ലോകം സാക്ഷ്യം വഹിച്ചത്. ഈ വർഷത്തെ കോപ്പ അമേരിക്ക ജയിക്കേണ്ടത് ടീമിന് അതിനാൽ തന്നെ അത് ആവശ്യവുമാണ്.

ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ വളരെയധികം ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തിയിരുന്നു. താൻ ബ്രസീലിനെ ഉപേക്ഷിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് ഇതിഹാസ താരം പറഞ്ഞത്. താൻ എന്തുകൊണ്ടാണ് മത്സരങ്ങൾ കാണാൻ ഇഷ്ടപെടാത്തത് എന്നതിനൊരു കാരണവും താരം പറഞ്ഞിട്ടുണ്ട്. ” കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരങ്ങൾ ഞാൻ കാണുന്നില്ല. ടീമിന് പഴയ പവർ ഇല്ല ഇപ്പോൾ. അവർക്ക് ഇച്ഛാശക്തി ഇല്ല. ടീമിന് ഇടയിൽ തന്നെ അത്യാവശ്യം വേണ്ട ഒത്തൊരുമ ഒന്നും ഇല്ല. പഴയ ടീമുമായി ഇവരെ താരതമ്യപ്പെടുത്താൻ പോലും സാധിക്കില്ല. അതിനാൽ മത്സരങ്ങൾ കാണില്ല. ” അതാണ് റൊണാൾഡീഞ്ഞോ പറഞ്ഞത്.

ഏതായാലും റൊണാൾഡീഞ്ഞോ പറഞ്ഞ വാക്കുകൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് റൊമാരിയോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ” ഇപ്പോഴത്തെ ബ്രസീൽ ടീമിനെയും ഡീഞ്ഞോയുടെ ബ്രസീൽ ടീമിനെയും പരസ്പരം താരതമ്യം ചെയ്യുകയാണെങ്കിൽ ഡീഞ്ഞോ പറഞ്ഞത് 100% ശരിയാണ്. ലോകകപ്പ് നേടിയ അവസാന ബ്രസീൽ ടീമിന്റെ ഭാഗമായിരുന്നു റൊണാൾഡീഞ്ഞോ. അവർ ഏറ്റവും മികച്ചവരുടെ സംഘം ആയിരുന്നു. ഇപ്പോഴത്തെ ബ്രസീൽ ടീം അത്ര മികവിൽ ഒന്നും അല്ല കളിക്കുന്നത്. വലിയ ടൂര്ണമെന്റ്കളിൽ അവർക്ക് മികവില്ല. കോപ്പ അമേരിക്ക വരാൻ പോകുന്നു. അവിടെ അവർ മികച്ച പ്രകടനം നടത്തി കിരീടം നേടിയാൽ റൊണാൾഡീഞ്ഞോ പറഞ്ഞതൊക്കെ തെറ്റാണെന്ന് തെളിയിക്കാൻ പറ്റും.” റൊമാരിയോ പറഞ്ഞു .

അതേസമയം കോപ്പ അമേരിക്ക ടൂർണമെന്റിന് ഇറങ്ങുന്ന ബ്രസീൽ ടീമിന് പ്രതീക്ഷകൾ ഇല്ല. പ്രതിരോധവും മുന്നേറ്റവും ഒന്നും ഫോമിൽ അല്ലാത്തതിന്റെ പ്രശ്നം ടീമിനെ അലട്ടുന്നുണ്ട്.