റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു. ഇതോടെ വിമർശകർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു.
എംബാപ്പയുടെ മോശമായ പ്രകടനത്തിൽ മുൻ ഫ്രഞ്ച് താരമായിരുന്ന ബക്കാരി സാഗ്ന ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ വന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നും പിന്നീട് അദ്ദേഹം ട്രാക്കിലായി മാറി എന്നുമാണ് സാഗ്ന ഓർമ്മിപ്പിച്ചിട്ടുള്ളത്
ബക്കാരി സാഗ്ന പറയുന്നത് ഇങ്ങനെ:
“എംബപ്പേയുടെ റയൽ മാഡ്രിഡ് കരിയർ സക്സസ് ആവും എന്ന കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. എല്ലാവരും കരുതുന്നത് വന്ന ഉടനെ തന്നെ എംബപ്പേ എല്ലാ റെക്കോർഡുകളും തകർക്കും എന്നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ വന്ന സമയം നിങ്ങൾക്ക് ഓർമ്മയില്ലേ”
ബക്കാരി സാഗ്ന തുടർന്നു:
Read more
“ക്രിസ്റ്റ്യാനോക്കും തുടക്കത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു. റയലിലെ പല ഇതിഹാസങ്ങൾക്കും തുടക്കം ബുദ്ധിമുട്ടായിരുന്നു. പക്ഷേ അവരെല്ലാം ക്ഷമയോടുകൂടി കാത്തിരുന്ന് ഇതിഹാസങ്ങളായി മാറി. എംബപ്പേ ഇക്കാര്യത്തിൽ ക്രിസ്റ്റ്യാനോയെ മാതൃകയാക്കുകയാണ് വേണ്ടത്. അദ്ദേഹത്തിന്റെ പാത പിന്തുടരണം. എന്നാൽ റയൽ മാഡ്രിഡിൽ അദ്ദേഹത്തിന് സക്സസ് ആവാൻ കഴിയും ” ബക്കാരി സാഗ്ന പറഞ്ഞു.