റൊണാൾഡോക്കും കൂട്ടർക്കും അതിനിർണ്ണായകം, ലിവർപൂൾ തോറ്റാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം

ഈ വര്ഷം ചാമ്പ്യൻസ് ലീഗ് ഫൈനൽ ജയിച്ച് കിരീടം ഉറപ്പിക്കാനിറങ്ങുന്ന ലിവര്പൂള് ആരാധകർ സ്വപ്നം കാണുന്ന മറ്റൊരു സ്വപ്നമാണ്- ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കൂടി ഒരു കിരീടം.അത് നടക്കുമോ ഇല്ലയോ എന്ന് അറിയാനുള്ള ദിവസമാണ് ഇന്ന്, . രാത്രി പന്ത്രണ്ടേകാലിന് തുടങ്ങുന്ന കളിയിൽ ടോട്ടനമാണ് ലിവർപൂളിന്റെ എതിരാളികൾ. ) എതിരാളികൾ. കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ ഒരു പോയിന്‍റ് മാത്രം കുറവുള്ള ലിവ‍ർപൂളിന് ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം.

ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ടോട്ടനത്തെ നേരിടുന്നത് ലിവ‍ർപൂളിന് ആത്മവിശ്വാസം നൽകും. 34 കളിയിൽ സിറ്റിക്ക് 83ഉം ലിവ‍ര്‍പൂളിന് 82ഉം പോയിന്‍റാണുള്ളത്. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ചെൽസി വൈകിട്ട് ഏഴരയ്ക്ക് വോൾവ്സിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പത്തിന് ബ്രൈറ്റണേയും നേരിടും. എതിരാളികൾ കടുപ്പമേറിയവർ ആയതിനാൽ മികച്ച ടീമിനെ തന്നെയാകും ക്ളോപ്പ് അണിനിരത്താൻ ശ്രമിക്കുക എന്നുറപ്പ്. മറുവശത്ത് സ്വന്തം ജയവും ലിവർപൂളിന്റെ തോൽവിയും സിറ്റിക്ക് കിരീടം നൽകും.

കിരീടം ഉറപ്പിക്കാൻ മുഖ്യ എതിരാളികൾ ഇറങ്ങുമ്പോൾ മാനം രക്ഷിക്കാനുള്ള പോരാട്ടമാണ് യുണൈറ്റഡിന് ഇന്ന്. ജയിച്ചാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യത എങ്കിലും നിലനിർത്താൻ ടീമിന് സാധിക്കൂ .അടുത്ത സീസണിൽ എത്തുന്ന പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്തതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ റെഡ് ഡെവിൾസിന്റെ ആക്രമണത്തിൽ ഉൾപ്പെടുത്താനുള്ള ഒരു പദ്ധതിയിലാണ് ഡച്ചുകാരൻ. അതിനാൽ 37 കാരനോട് ഓൾഡ് ട്രാഫോഡിൽ തുടരാൻ അയാക്സ് പരിശീലകൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും മികച്ച കഴിവുകൾ ക്ലബ്ബിൽ ഉപയോഗിക്കാൻ എറിക് ടെൻ ഹാഗ് ഒരു പദ്ധതി തയ്യാറാക്കിയതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.ഇത് ഉനിറെദ് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം