Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

സിദാന്‍ തലയില്‍ കൈവെച്ച് പോയി, ലോകം കണ്ടത് ഇതുവരെ കാണാത്ത റൊണോയെ

, 10:52 am

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടറില്‍ യുവന്റസിനെതിരെ റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാഴ്ച്ചവെച്ച പ്രകടനത്തെ എന്ത് വിശേഷിപ്പിക്കണം എന്നറിയാതെ നിസ്സഹയരാകുകയാണ് ഫുട്‌ബോള്‍ ലോകം. ടൂറിനിലെ എതിരാളികളുടെ കാണികളെ പോലും കൈയ്യടിപ്പിക്കും വിധം കളിക്കളത്തില്‍ അഴിഞ്ഞാടുകയായിരുന്നു റൊണാള്‍ഡോ. അതിന് ഈ സീസണില്‍ നേരിട്ട എല്ലാ തിരിച്ചടികള്‍ക്കുമുളള മറുപടിയുണ്ടായിരുന്നു.

അതുവരെ കൂകി വിളിച്ച യുവന്റസ് ആരാധകരെയെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് സ്തംബ്ധരാക്കുകയായിരുന്നു 64ാം മിനിറ്റിലെ ആ ബൈസൈക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ. ലോകോത്തര ഗോള്‍ കീപ്പര്‍ ബുഫണെ നിസ്സഹയാനാക്കി തൊടുത്ത ആ അവിശ്വസനീയ ഷോട്ട് പിറന്നോടെ സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ മുഴുവന്‍ എഴന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരന്നു.

അതിന് റൊണാള്‍ഡോയുടെ മറുപടിയും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. അഹങ്കാരിയെന്ന് എതിരാളികള്‍ വിളിക്കുന്ന റൊണാള്‍ഡോ യുവന്റസ് ആരാധകരുടെ സ്‌നേഹത്തിന് മുന്നില്‍ കൈകൂപ്പിയാണ് നന്ദി പ്രകടിപ്പിച്ചത്. ഇതുവരെ കാണാത്ത റൊണാള്‍ഡോയെന്നാണ് ലോകമാധ്യമങ്ങള്‍ ഈ കാഴ്ച്ചയെ വിശേഷിപ്പിച്ചത്.

റയല്‍ പരിശീലകന്‍ സാക്ഷാല്‍ സിനദീന്‍ സിദാന്‍ പോലും റൊണാള്‍ഡോയുടെ ബൈസക്കിള്‍ ഗോളില്‍ അത്ഭുതപരതന്ത്രനായി. ഗോള്‍ കണ്ട് ആഹ്ലാദിക്കുന്നതിന് പകരം തലയില്‍ കൈവെച്ചാണ് സിദാന്‍ ആ ഗോളില്‍ തന്റെ അവിശ്വസനീയത രേഖപ്പെടുത്തിയത്.

റൊണാള്‍ഡോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളായി ഒരു പക്ഷെ ഈ ബൈസൈക്കിള്‍ കിക്ക് ഗോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയേക്കാം. കാര്‍വഹാലിന്റെ ക്രോസ് ഒരു അഭ്യാസിയെ പോലെ വലയിലെത്തിച്ചപ്പോള്‍ ഈ പ്രായത്തിലും റൊണാള്‍ഡോ കാണിക്കുന്ന ശാരീരിയ മെയ് വഴക്കം ചരിത്രത്തില്‍ എന്ന് ഓര്‍മിക്കപ്പെടാന്‍ കെല്‍പുളളതാക്കി മാറുന്നു.

Advertisement