മെസിക്ക് ചെയ്യാൻ പറ്റാത്തത് റൊണാൾഡോക്ക് ചെയ്യാൻ പറ്റും, അതിനാൽ തന്നെ അവൻ ഗോട്ട്; തുറന്നടിച്ച് പാട്രിക് എവ്‌റ

ഫ്രഞ്ച് ഇതിഹാസ താരം പാട്രിക് എവ്‌റ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും ആദരിക്കുന്നതും മെസിയെക്കാൾ റൊണാൾഡോയെ ആണെന്ന് വെളുപ്പെടുത്തിയിരിക്കുകയാണ്. സോണി സ്പോർട്സിൽ സംസാരിക്കുന്നതിനിടയിൽ ആണ് താരം ഇത് പറഞ്ഞത്. റൊണാൾഡൊയുമായി മുൻപ് ഒരുപാട് കളിച്ചതു കൊണ്ട് തന്നെ റൊണാൾഡോ പരിശീലനത്തിന് വരുമ്പോഴും മത്സരങ്ങൾ വരുമ്പോളും അവയെ സമീപിക്കുന്ന രീതി ശ്രദ്ധിച്ചിരുന്നു. 100 ഇൽ 101 ശതമാനവും തന്റെ ടീമിന് വേണ്ടി കഷ്ടപ്പെട്ട് പ്രയത്നിക്കുകയും, സഹ താരങ്ങൾ മത്സരത്തിന്റെ സമ്മർദ്ദത്തിൽ തളർന്നു വീഴുമ്പോൾ അവർക്ക് ഊർജം നൽകുകയും ചെയ്തിട്ടുണ്ടെന്ന് പറയുകയും ചെയ്തിരിക്കുകയാണ്.

പാട്രിക് എവ്‌റ പറഞ്ഞത് ഇങ്ങനെ:

“എല്ലാ കളിക്കാർക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ ചെയ്യുന്ന പോലെ ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അത് കൊണ്ടാണ് എല്ലാവരും മെസ്സിയെയും റൊണാൾഡോയെയും പരസ്പരം താരതമ്യം ചെയ്യുന്നത്. എന്റെ ഒരു അഭിപ്രായത്തിൽ മെസിക്ക് ദൈവം കൊടുത്ത വരദാനം ആണ് ആ കഴിവ്, എന്നാൽ റൊണാൾഡോ സ്വയം കഷ്ടപ്പെട്ട് നേടിയതാണ് ഇത്”

എവ്‌റ തുടർന്ന് പറഞ്ഞത് ഇങ്ങനെ:

“10 മണിക്ക് പരിശീലനം വെച്ചാൽ റൊണാൾഡോ 8 മണിക്ക് അവിടെ റിപ്പോർട്ട് ചെയ്‌യും. കളി കഴിഞ്ഞു ഞങ്ങൾ വിശ്രമിക്കാൻ ഇരിക്കുമ്പോഴും അദ്ദേഹം ഗ്രൗണ്ടിൽ പരിശീലിച്ചു കൊണ്ടിരിക്കുകയായിരിക്കും. റൊണാൾഡോയെ ഞാൻ ബഹുമാനിക്കുന്നത് ഞാൻ അദ്ദേഹത്തിന്റെ കൂടെ കളിച്ചതു കൊണ്ട് അല്ല മറിച്ച്, അദ്ദേഹം ഗെയിം കാണുന്ന രീതിയും ആ ടീമിന് വേണ്ടി എടുക്കുന്ന പ്രയത്നങ്ങളും കണ്ടിട്ടാണ്.”

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍