ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 39 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
2018ലെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനു മുഖാമുഖം വന്നിരുന്നു. അന്നത്തെ മത്സരത്തിൽ റൊണാൾഡോ അനാവശ്യമായി ഡൈവുകൾ ചെയ്യുകയായിരുന്നെന്നും അതിന്റെ ഒരു ആവശ്യവും അന്ന് ഉണ്ടായിരുന്നില്ല എന്നും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്പാനിഷ് താരമായ ജെറാര്‍ഡ് പിക്വെ.
ജെറാര്‍ഡ് പിക്വെ പറയുന്നത് ഇങ്ങനെ:
” പോര്‍ച്ചുഗലുമായുള്ള ഈ മല്‍സരത്തില്‍ ഞങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത്. അവരുടെ മുന്നു ഷോട്ടുകള്‍ മാത്രമേ ഗോളിലേക്കുണ്ടായിരുന്നുള്ളൂ. ഇവയെല്ലാം ഗോളായി മാറുകയും ചെയ്തു. മല്‍സരങ്ങള്‍ ചില പ്രത്യേക രീതിയിലായിരിക്കും പോവുന്നത്, നിങ്ങള്‍ അതിനെ നേരിട്ടേ തീരുകയുള്ളൂ”
ജെറാര്‍ഡ് പിക്വെ തുടർന്നു:
” ലോകകപ്പിലെ ആദ്യ കളിയില്‍, അതും രണ്ടാം മിനിറ്റില്‍ തന്നെ പെനല്‍റ്റി ഗോളില്‍ പിന്നിലായതിനു ശേഷം ഗെയിം എങ്ങനെയാണ് മുന്നോട്ടു പോയതെന്നു നിങ്ങള്‍ക്കു ഒരു ധാരണയുണ്ടായിരിക്കും. ഗ്രൗണ്ടിലേക്കു മനപ്പൂര്‍വ്വം വീഴുകയെന്ന ശീലം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കുണ്ട്” ജെറാര്‍ഡ് പിക്വെ പറഞ്ഞു.