റൊണാൾഡോക്ക് ഫുട്‍ബോൾ കളിക്കാൻ അറിയില്ല, ഇൻസ്റാഗ്രാമിലൂടെ വെറുതെ തള്ളാൻ അറിയാം അയാൾക്കും ഭാര്യയ്ക്കും; വിമർശനവുമായി മെക്സിക്കൻ മാധ്യമ പ്രവർത്തകൻ

ഫിഫ ലോകകപ്പിലെ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഇൻസ്റ്റാഗ്രാമിൽ വെറുതെ തന്റെ അഭിപ്രായം പറയുന്നതിന് അദ്ദേഹത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസിനെയും മെക്‌സിക്കൻ പത്രപ്രവർത്തകൻ ഡേവിഡ് ഫൈറ്റൽസൺ വിമർശിച്ചു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് 1-0 ന് തോറ്റ് പോർച്ചുഗൽ 2022 ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷമാണ് മാധ്യമപ്രവർത്തകന്റെ അഭിപ്രായങ്ങൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പിൽ നടത്തിയത് അത്ര നല്ല പ്രകടനമല്ല. അദ്ദേഹത്തിനാകെ നേടാനായത് വെറും ഒരു ഗോൾ മാത്രമാണ്. അതാകട്ടെ പെനാൽറ്റിയും. സ്വാധീനം ചെലുത്തുന്ന രീതിയിൽ ഉള്ള പ്രകടനം പോലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

റൊണാൾഡോയുടെ രണ്ട് സഹോദരിമാരായ എൽമ അവീറോയും കാറ്റിയ അവീറോയും പങ്കാളി ജോർജിന റോഡ്രിഗസും ഉൾപ്പെടെയുള്ള റൊണാൾഡോയുടെ കുടുംബം സൂപ്പർതാരത്തെ ബെഞ്ചിലിരുത്താനുള്ള സാന്റോസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. റൊണാൾഡോയോട് പരുഷമായാണ് പെരുമാറിയതെന്നും കൂടുതൽ ബഹുമാനം അർഹിക്കുന്നുവെന്നും അവർ അവകാശപ്പെട്ടു.

എന്നിരുന്നാലും, ഫൈറ്റൽസൺ ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് , മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നല്ല പ്രകടനമല്ല നടത്തിയതെന്നും പറയുന്നു.

“എന്നാൽ ആരാണ് [റൊണാൾഡോയോട്] മോശമായി പെരുമാറിയത്?” “ദൈവമേ, അയാൾക്ക് ഫുട്ബോൾ കളിക്കാൻ കഴിയുന്നില്ല , കളിക്കളത്തിൽ നിന്ന് പുറത്തെടുക്കുമ്പോഴെല്ലാം അവൻ ക്യാമറയിൽ അരിശം കാണിക്കുന്നു.”

” [ജോർജിന റോഡ്രിഗസ്] ഇൻസ്റ്റാഗ്രാമിലൂടെ ബുള്ളറ്റിനുകൾ അയക്കുകയാണ് വെറുതെ ” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഒടുവിൽ, റൊണാൾഡോ ഇല്ലാതെ പോർച്ചുഗൽ നന്നായി കളിച്ചുവെന്നും അദ്ദേഹത്തിന്റെ സഹായമില്ലാതെ ക്വാർട്ടർ ഫൈനലിൽ എത്തിയെന്നും മെക്സിക്കൻ പത്രപ്രവർത്തകൻ അവകാശപ്പെട്ടു.