കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഫുട്ബോൾ ആരാധകന്റെ ഫോൺ എടുത്തെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട സംഭവത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും 50,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനോട് തോറ്റ മത്സരത്തിന് പിന്നാലെയാണ് റൊണാൾഡോ ആരാധകനോട് മോശമായി പെരുമാറിയത്.
“ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, 50,000 പൗണ്ട് പിഴയും എഫ്എ റൂൾ E3 ലംഘിച്ചതിന് അദ്ദേഹത്തിന്റെ ഭാവി പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. താൻ ചെയ്തത് തെറ്റായി പോയെന്ന് റൊണാൾഡോ സമ്മതിക്കുകയും ചെയ്തു.”
എന്തായാലും കരിയറിലെ മോശം സമയത്തോടെയാണ് റൊണാൾഡോ ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ തന്നെ താരത്തിന്റെ ഇന്നത്തെ പ്രകടനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. മികച്ച പ്രകടനത്തിലൂടെ റൊണാൾഡോ സിമര്ശകരുടെ വാ അടപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് ഘാനയെ നേരിടുന്ന പോർച്ചുഗൽ ഇലവനിൽ താരം ഉണ്ടാകുമെന്ന് തന്നെയാണ് കറുത്തപെടുന്നത്.
അടുത്ത സീസണിൽ ചെൽസി ഉൾപ്പടെ ഉള്ള ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.