ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഫുട്ബാളിൽ ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപെടുത്താൻ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇറ്റലി പരിശീലകൻ ഫാബിയോ കാപ്പെല്ലോ.
ഫാബിയോ കാപ്പെല്ലോ പറയുന്നത് ഇങ്ങനെ:
” ലോക ഫുട്‌ബോളിലെ മഹാന്‍മാരായ താരങ്ങങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലയണല്‍ മെസി, ഡിയേഗോ മറഡോണ, പെലെ എന്നിവരുടയെല്ലാം പേരുകള്‍ പരാമര്‍ശിക്കും. ഈ മൂന്നു പേര്‍ക്കും തൊട്ടു താഴെയാണ് റൊണാള്‍ഡോയെ ഞാൻ വെക്കുക”
ഫാബിയോ കാപ്പെല്ലോ തുടർന്നു:
” ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഹാനായ ഫുട്‌ബോളര്‍ തന്നെയാണ്. അദ്ദേഹം ഒരുപാട് ട്രോഫികളും ബാലണ്‍ ഡിയോറുകളുമെല്ലാം നേടിക്കഴിഞ്ഞു. പക്ഷെ ലയണല്‍ മെസിയോളം കഴിവ് റൊണാള്‍ഡോയ്ക്കില്ല. നിങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ മെസിയെന്നായിരിക്കും പറയുക. റൊണാള്‍ഡോ മഹാനായ ഗോള്‍ സ്‌കോററാണ്, നന്നായി ഷൂട്ട് ചെയ്യും, എല്ലാ കാര്യങ്ങളും കളിക്കളത്തില്‍ ചെയ്യും. മാത്രമല്ല എല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയാം. പക്ഷെ റൊണാള്‍ഡോ ഒരു ജീനിയസല്ല, കാര്യങ്ങള്‍ വളരെ സിംപിളാണ്” ഫാബിയോ കാപ്പെല്ലോ പറഞ്ഞു.