റൊണാൾഡോ ഒരു ജീനിയസല്ല, എന്നാൽ മെസി കളിക്കളത്തിലെ മാന്ത്രികനാണ്: ഫാബിയോ കാപ്പെല്ലോ

ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഫുട്ബാളിൽ ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപെടുത്താൻ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇറ്റലി പരിശീലകൻ ഫാബിയോ കാപ്പെല്ലോ.

ഫാബിയോ കാപ്പെല്ലോ പറയുന്നത് ഇങ്ങനെ:

” ലോക ഫുട്‌ബോളിലെ മഹാന്‍മാരായ താരങ്ങങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ ലയണല്‍ മെസി, ഡിയേഗോ മറഡോണ, പെലെ എന്നിവരുടയെല്ലാം പേരുകള്‍ പരാമര്‍ശിക്കും. ഈ മൂന്നു പേര്‍ക്കും തൊട്ടു താഴെയാണ് റൊണാള്‍ഡോയെ ഞാൻ വെക്കുക”

ഫാബിയോ കാപ്പെല്ലോ തുടർന്നു:

” ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഹാനായ ഫുട്‌ബോളര്‍ തന്നെയാണ്. അദ്ദേഹം ഒരുപാട് ട്രോഫികളും ബാലണ്‍ ഡിയോറുകളുമെല്ലാം നേടിക്കഴിഞ്ഞു. പക്ഷെ ലയണല്‍ മെസിയോളം കഴിവ് റൊണാള്‍ഡോയ്ക്കില്ല. നിങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെസിയെയും കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഞാന്‍ മെസിയെന്നായിരിക്കും പറയുക. റൊണാള്‍ഡോ മഹാനായ ഗോള്‍ സ്‌കോററാണ്, നന്നായി ഷൂട്ട് ചെയ്യും, എല്ലാ കാര്യങ്ങളും കളിക്കളത്തില്‍ ചെയ്യും. മാത്രമല്ല എല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയാം. പക്ഷെ റൊണാള്‍ഡോ ഒരു ജീനിയസല്ല, കാര്യങ്ങള്‍ വളരെ സിംപിളാണ്” ഫാബിയോ കാപ്പെല്ലോ പറഞ്ഞു.

Latest Stories

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വേ ട്രാക്കില്‍

അരൂരില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്

മോദിയും ട്രംപും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍; യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ക്ക് ഗംഗാജലം സമ്മാനിച്ച് മോദി

രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങള്‍ തമ്മില്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല; കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഫിലിം ചേംബര്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഉപേക്ഷിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ

കേരള പുരസ്‌ക്കാരങ്ങള്‍; കേരള ജ്യോതി പ്രൊഫ എംകെ സാനുവിന്

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും

പ്രസിദ്ധ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കരണ്‍ ഥാപറിന്റെ മുന്നിലെ 3 മിനിട്ടും ലെക്‌സ് ഫ്രിഡ്മാന് മുന്നിലെ 3 മണിക്കൂറും; ദി അള്‍ട്ടിമേറ്റ് മോദി പോഡ്കാസ്റ്റ്

മലപ്പുറത്ത് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അഞ്ച് വര്‍ഷത്തോളം