തിരിച്ചടികള്‍ വിനയാകുന്നു; നിര്‍ണായക തീരുമാനത്തിനൊരുങ്ങി റൊണാള്‍ഡോ

ലാലീഗയില്‍ പ്രതിസന്ധിയില്‍ ഉഴറുന്ന റയല്‍ മാഡ്രിഡില്‍ നിന്നും അമ്പരപ്പിക്കുന്ന നീക്കത്തിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ഒരുങ്ങുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍. വിയ്യാറയലിനോടും തോറ്റതോടെ ലാലീഗ കീരിട പ്രതീക്ഷ ഏകദേശം അസ്തമിച്ച റയല്‍ മാഡ്രിഡില്‍ നിന്നും ഈ സീസണ്‍ അവസാനത്തോടെ റൊണാള്‍ഡോ വിടാനൊരുങ്ങുന്നതായാണ് സൂചന.

അതേസമയം, ഈ മാസം തന്നെ താരം ക്ലബ്ബ് വിടുമെന്ന് അഭ്യൂഹങ്ങളും സജീവമാണ്. പോര്‍ച്ചുഗല്‍ സ്ട്രൈക്കര്‍ ഈ മാസത്തോടുകൂടി ബര്‍ണാബു വിടുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തന്റെ ആദ്യ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിക്കാന്‍ താരം ആഗ്രഹിക്കുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ട്.

ലാലിഗയിലെ തുടര്‍ച്ചയായ ക്ലബ്ബിന്റെ തോല്‍വികളാണ് താരത്തെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. ലീഗില്‍ റൊണാള്‍ഡോയും ഫോം കണ്ടെത്താതെ വിഷമിക്കുകയാണ്.2009 ലാണ് റൊണാള്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ വിട്ട് റയലിലേക്ക് ചേക്കേറുന്നത്.

ലീഗില്‍ ഇതുവരെ 4 ഗോള്‍ നേടാന്‍ മാത്രമാണ് താരത്തിന് സാധിച്ചിട്ടുള്ളു.17 ഗോളുമായി മെസ്സിയാണ് ഒന്നാമത്.

അതെസമയം റൊണാള്‍ഡോ ലക്ഷ്യമിട്ട് ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിയും രംഗത്തുണ്ട് എന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ബാഴ്‌സയില്‍ നിന്നും ലോക റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്കു കൂടുമാറിയ നെയ്മറുമായി റൊണാള്‍ഡോയെ കൈമാറ്റം ചെയ്യാന്‍ ലോസ് ബ്ലാങ്കോസ് മാനേജ്‌മെന്റ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് തന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മോഹം റൊണാള്‍ഡോ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

അതേസമയം, പി.എസ്.ജിയില്‍ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍സ്റ്റാറിനെ ബര്‍ണാബുവിലെത്തിക്കാന്‍ റയല്‍ പ്രസിഡന്റ് പെരസ്സിന് അതിയായ ആഗ്രഹമുണ്ടെന്ന് നേരത്തെ വ്യക്തമായതാണ്. റൊണാള്‍ഡോ പോയാലും ഭാവിയില്‍ റൊണാള്‍ഡോയേക്കാള്‍ പ്രായക്കുറവുള്ള നെയ്മര്‍ക്ക് ക്ലബ്ബിനായി കൂടുതല്‍ ചെയ്യാനാകും എന്നാണ് പെരസിന്റെ കണക്കുകൂട്ടലുകള്‍