റോണോ അസംതൃപ്തനാണ്; കാരണം മെസ്സി !

യു.എ.ഇയില്‍ നടന്ന ക്ലബ് ലോകകപ്പില്‍ റയലിനെ കിരീടത്തിലേക്ക് നയിച്ചത് റൊണാള്‍ഡോയായിരുന്നു. റൊണോയുടെ തകര്‍പ്പന്‍ ഫ്രീകിക്കിലാണ് ബ്രസീലിയന്‍ ക്ലബ്ബായ ജര്‍മിയയെ പരാജയപ്പെടുത്തിയത്. മാത്രമല്ല സീസണില്‍ തന്റെ അഞ്ചാമത്തെ ബാലണ്‍ ഡി ഒാര്‍ നേടി മെസ്സിയ്‌ക്കൊപ്പം എത്തുകയും ചെയ്തു ഈ സൂപ്പര്‍ സ്‌ട്രൈക്കര്‍.

എന്നാല്‍ താരം റയലില്‍ ഒരു കാര്യത്തില്‍ തീരെ സംതൃപ്തനല്ലയെന്നാണ് ലഭിക്കുന്ന വിവരം. തന്റെ കളിക്കളത്തിലെ എതിരാളിയായ മെസ്സിയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റത്ര റോണോയ്ക്ക് ലഭിക്കുന്നില്ല . ഇതാണ് താരത്തെ അസംതൃപ്തനാക്കുന്നത്.

നിലവില്‍ റൊണാള്‍ഡൊയുടെ പ്രതിഫലം ഒരു വര്‍ഷം 18.5 മില്യണ്‍ ആണ്. എന്നാല്‍ ബാഴ്‌സലോണയുടെ സൂപ്പര്‍ താരം മെസ്സിയുടെ വാര്‍ഷിക വരുമാനം 26.4 മില്യണ്‍ ഡോളറാണ്. കഴിഞ്ഞ മാസമാണ് മെസ്സി ഇത്രയും വലിയ തുകയ്ക്ക് കരാറിലേര്‍പ്പെട്ടത്.

Read more

പി.എസ്.ജി താരം നെയ്മറുടേയോ മെസ്സിയുടേയോ പ്രതിഫലം തനിക്ക് ലഭിക്കണമെന്നാണ് റൊണാള്‍ഡോയുടെ ആവശ്യം. റയല്‍ മാനേജുമെന്‍റെ ഇക്കാര്യത്തില് എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.