മുൻ ലിവർപൂൾ, ചെൽസി താരം ഫെർണാണ്ടോ ടോറസ്, ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇടയിൽ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കുന്ന ഏറ്റവും പുതിയ ഫുട്ബോൾ വ്യക്തിത്വമായി മാറി. റൊണാൾഡോയെക്കാൾ താൻ മെസിയെ ഇഷ്ടപെടുന്നു എന്നാണ് മുൻ താരം പറയുന്നത്.
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് ഈ തലമുറയിലെ രണ്ട് മികച്ച താരങ്ങൾ. 1400 ക്ലബ് ഗോളുകൾ, 12 ബാലൺ ഡി ഓർ അവാർഡുകൾ, ഒമ്പത് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ എന്നിവയുമായി, ഈ ജോഡി മറ്റ് ആരെക്കാളും കായികരംഗത്ത് ആധിപത്യം സ്ഥാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്യാബിനറ്റിൽ മെസിക്ക് ഉള്ള ലോകകപ്പ് ട്രോഫി മാത്രമാണ് ഇല്ലാത്തത്.
ഒരു ദശാബ്ദത്തിലേറെയായി മെസ്സി-റൊണാൾഡോ തർക്കം തുടരുകയാണ്, ഇപ്പോഴും വ്യക്തമായ ഉത്തരം ആർക്കും കാണില്ല. ഒരുപാട് ഫുട്‍ബോൾ താരങ്ങൾ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.
ടിക് ടോക്കിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ‘ഇത് അല്ലെങ്കിൽ അത്’ ചലഞ്ചിൽ അടുത്തിടെ ടോറസ് പങ്കെടുത്തിരുന്നു. ഗോൾ പോസ്റ്റിന്റെ ഒരു കോർണറിൽ റൊണാൾഡിപ് മറ്റൊരു കോർണറിൽ മെസി, ഇഷ്ട താരത്തിന്റെ കോര്ണറിലേക്ക് അടിക്കാൻ പറഞ്ഞപ്പോൾ മെസിയുടെ വശത്തേക്കാണ് അടിച്ചത്.
ആ വിഭാഗത്തിലെ കുറച്ച് ചോദ്യങ്ങൾക്ക് കൂടി ടോറസ് ഉത്തരം നൽകി, കൈലിയൻ എംബാപ്പെയ്ക്ക് മുകളിൽ എർലിംഗ് ഹാലാൻഡിനെയും സ്റ്റാംഫോർഡ് ബ്രിഡ്ജിന് മുകളിൽ ആൻഫീൽഡിനെയും ഫ്രാങ്ക് ലാംപാർഡിന് മുകളിൽ സ്റ്റീവൻ ജെറാർഡിനെയും തിരഞ്ഞെടുത്തു.