റൊണാൾഡോ വിരമിക്കണം; ആവശ്യവുമായി ഇതിഹാസങ്ങൾ; വിഷമത്തോടെ ഫുട്ബാൾ ആരാധകർ

2024 യൂറോകപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെയാണ് റൊണാൾഡോ ഈ സീസൺ അവസാനിപ്പിച്ചത്. 6 തവണ യൂറോ കപ്പ് കളിക്കുന്ന താരം എന്ന റെക്കോർഡ് റൊണാൾഡോ കരസ്ഥമാക്കിയിരുന്നു. ഒരുപക്ഷെ ഈ സീസൺ കൂടെ അദ്ദേഹം ഒരു ഗോൾ നേടിയിരുന്നെങ്കിൽ 6 തവണ യൂറോ കപ്പിൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും കരസ്ഥമാക്കാൻ സാധിക്കുമായിരുന്നു. ഈ സീസണിൽ പോർച്ചുഗൽ ടീമിന് വേണ്ടി ഒരു അസിസ്റ്റ് മാത്രമാണ് റൊണാൾഡോ നേടിയത്. ടീം യൂറോകപ്പിൽ നിന്നും പുറത്തായതിൽ റൊണാൾഡോയ്ക്ക് വലിയ രീതിയിൽ ഉത്തരവാദിത്വം ഉണ്ടെന്നാണ് പ്രമുഖ താരങ്ങളുടെ വിലയിരുത്തൽ. റൊണാൾഡോ അടുത്ത വേൾഡ് കപ്പ് കൂടെ കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ താരം ഉടനെ വിരമിക്കണം എന്ന ആവശ്യവുമായി വന്നിരിക്കുകയാണ് ഇതിഹാസ താരങ്ങളായ ഗാരി നെവിൽ, ഇയാൻ റൈറ്റ് എന്നിവർ. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരം റോയ് കീനും ഈ കാര്യം ആവശ്യപെട്ടിട്ടുണ്ട്.

ഇയാൻ റൈറ്റ് പറഞ്ഞത് ഇങ്ങനെ:

” ഒരു മികച്ച നിര ഉണ്ടായിട്ടും ഇത്തവണ പോർച്ചുഗൽ താരങ്ങൾ നിരാശപെടുത്തുകയാണ് ചെയ്യ്തത്. ക്രിസ്റ്യാനോയ്ക്ക് ഈ നിലയിൽ തുടരാൻ കഴിയില്ല. പഴയ പോലെ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുന്നില്ല. റൊണാൾഡോ വിരമിക്കേണ്ട സമയമായി” ഇതാണ് ഇയാൻ റൈറ്റ് പറഞ്ഞത്.

റോയ് കീനിന്റെ വിലയിരുത്തൽ ഇങ്ങനെ:

“ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും റൊണാൾഡോ പടിയിറങേണ്ട സമയത്തെ അധിക്രമിച്ചിരിക്കുകയാണ്. ഇപ്പോൾ 10 പേരായിട്ടാണ് അവർ കളിക്കാൻ ഇറങ്ങുന്നത്. കളി മോശമായി തുടങ്ങിയാൽ നേരത്തെ തന്നെ വിരമിക്കണം” കീൻ പറഞ്ഞു.

ഗാരി നെവിലിന്റെ വാക്കുകൾ ഇങ്ങനെ:

” ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നമ്മൾ ഇഷ്ടപെടുന്ന കാര്യങ്ങൾ ഒരുപാട് ഉണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ടീമിന് ഒരു ഭാരം തന്നെ ആണ്. സഹതാരങ്ങൾക്കും അങ്ങനെ തന്നെ ആണ് തോന്നുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് തിരിച്ചടി ആവുകയാണ്” നെവിൽ പറഞ്ഞു.

സ്കൈ സ്പോർട്സിന്റെ ചർച്ചയിലാണ് അവർ ഈ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുള്ളത്. പക്ഷെ നിലവിലെ സാഹചര്യത്തിൽ റൊണാൾഡോ വിരമിക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരവും എന്ന റെക്കോർഡ് ഉള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍