Connect with us

FOOTBALL

ചരിത്രം ആവര്‍ത്തിച്ചു, ആതിഥേയര്‍ ഇത്തവണയും ജയിച്ചു; സൗദിയെ ചാമ്പലാക്കി റഷ്യ

, 10:41 pm

ലോകകപ്പുകളുടെ ഉദ്ഘാടന മൽസരങ്ങളിൽ ഒരു ആതിഥേയ ടീമും ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. ആ ചരിത്രം റഷ്യയും ആവർത്തിച്ചു.  ഉദ്ഘാടന മത്സരത്തില്‍ റഷ്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റഷ്യയുടെ ജയം. റഷ്യയ്ക്കു മുമ്പില്‍ സൗദി നിഷ്പ്രഭരാകുന്ന കാഴ്ചയാണ് ലുഷ്നികിയില്‍ കണ്ടത്. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റഷ്യ ആധിപത്യം സ്ഥാപിച്ചു. യൂറി ഗസിന്‍സ്‌കിയാണ് റഷ്യയ്ക്കായി ആ ചരിത്ര ഗോള്‍ സ്വന്തമാക്കിയത്. ഡെന്നിസ് ചെറിഷേവ് നേടിയ ഗോളോടെ സൗദി അറേബ്യയ്ക്കെതിരെ ലീഡ് രണ്ടാക്കി ഉയർത്തുന്നു43–ാം മിനിറ്റിലാണ് രണ്ടാമത്തെ ഗോള്‍ പിറന്നത്. വേഗതയേറിയ നീക്കത്തിനൊടുവിൽ വലതുവിങ്ങിൽനിന്ന് പന്ത് സൗദി ഗോൾമുഖത്തേക്ക്. മെല്ലെയെത്തിയ സൗദി പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ചെറിഷേവിന്റെ വക കിടിലന്‍ ഗോള്‍ പിറന്നത്. സ്കോർ 2–0.

 

71–ാം മിനിറ്റിൽ ആർട്ടം സ്യൂബ ​റഷ്യയുടെ മൂന്നാമത്തെ ​ഗോൾ കണ്ടെത്തി. വലതുവിങ്ങിൽനിന്നും ഗോളോവിൻ നീട്ടിനൽകിയ ക്രോസിൽ സ്യൂബയുടെ ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു ​ഗോൾ.

 

ഇന്‍‌ജുറി ടൈമിൽ ഇരട്ടഗോളുമായി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു ആതിഥേയർ. 90–ാം മിനിറ്റ് പിന്നിടുമ്പോൾ മൂന്നു ഗോളിനു മുന്നിലായിരുന്ന റഷ്യ, ഇൻജുറി ടൈമിൽ രണ്ടു ഗോൾ കൂടി നേടി ആകെ ഗോൾനേട്ടം അഞ്ചാക്കി ഉയർത്തുകയായിരുന്നു. ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ നേടിയ ഗോളിലൂടെ ഡെനിസ് ചെറിഷേവ് തന്റെ രണ്ടാമത്തെ ​ഗോളും സ്വന്തമാക്കുകയായിരുന്നു. , അവസാന മിനിറ്റിൽ അലക്സാണ്ടർ ഗോളോവിൻ ലീഡ് അഞ്ചാക്കി.