Connect with us

FOOTBALL

ഇത്തവണ മരണഗ്രൂപ്പില്ലാത്ത ലോകകപ്പ്; പോര്‍ച്ചുഗലും സ്‌പെയിനും ഒരേ ഗ്രൂപ്പില്‍; ബ്രസീലിനും അര്‍ജന്റീനയ്ക്കും ആശ്വാസം

, 10:35 pm

റഷ്യയില്‍ അടുത്ത വര്‍ഷം ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞു. ഇത്തവണ മരണഗ്രൂപ്പില്ല എന്നതാണ് ശ്രദ്ദേയം. മോസ്‌ക്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരത്തിലാണ് നറുക്കെടുപ്പ് നടന്നത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ 32 വമ്പന്‍മാരെ നാല് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചു.

എട്ട് ഗ്രൂപ്പുകളില്‍ മരണ ഗ്രൂപ്പുകളായി ഏതുമില്ല. മുന്‍ നിര ടീമുകള്‍ക്കെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും വരുന്ന ഗ്രൂ്പ്പിയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന ഉശിരുള്ള പോരാട്ടമാവുക. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ബ്രസീല്‍ ഗ്രൂപ്പ് ഇയിലുമാണ്. ഫ്രാന്‍സിന് ഗ്രൂപ്പ് സിയിലാണ് ഇടം ലഭിച്ചത്.

നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് എഫിലും ബെല്‍ജിയും ഗ്രൂപ്പ് ജിയിലുമാണ്. ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേക്കര്‍, ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോര്‍ലാന്‍ തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.

ഗ്രൂപ്പ് എ

റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുറഗ്വായ്

ഗ്രൂപ്പ് ബി

പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ

ഗ്രൂപ്പ് സി

ഫ്രാന്‍സ്, ഓസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക്

ഗ്രൂപ്പ് ഡി

അര്‍ജന്റീന, ഐസ്ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ

ഗ്രൂപ്പ് ഇ

ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ

ഗ്രൂപ്പ് എഫ്

ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ

ഗ്രൂപ്പ് ജി

ബെല്‍ജിയം, പാനമ, ടുണീസിയ, ഇംഗ്ലണ്ട്

ഗ്രൂപ്പ് എച്ച്

പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്‍

 

Don’t Miss

KERALA2 mins ago

കണ്ണൂര്‍ കൊലപാതകം: പ്രതികളായ എസ്ഡിപിഐക്കാരെ പിടികൂടിയിട്ടും സിപിഐഎമ്മിന്റെ തലയില്‍ ചാരി കുമ്മനത്തിന്റെ നുണ പ്രചരണം

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിട്ടും കൊലയാളികളെ കുറിച്ച കുമ്മനം മൗനം പാലിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്ന്...

NATIONAL3 mins ago

ലോയയുടെ മരണം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും; ബെഞ്ച് മാറ്റം ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തില്‍

ജസ്റ്റിസ് ലോയയുടെ മരണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറിയ സാഹചര്യത്തിലാണ് ബെഞ്ച് മാറ്റം. തിങ്കളാഴ്ചയാണ് കേസ് പരിഗണിക്കുന്നത്....

GULF NEWS18 mins ago

പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം ; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും

കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്നും രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പേര് നീക്കം ചെയാന്‍ തീരുമാനിച്ചത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് മരിച്ച പ്രവാസികളുടെ...

NATIONAL27 mins ago

പണ്ട് പടവാള്‍ എടുത്തവര്‍ ഇന്നു മരണഭീതിയില്‍; ആര്‍എസ്എസ് ബിജെപി നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി പ്രവീണ്‍ തൊഗാഡിയയും പ്രമോദ് മുത്തലിക്കും

ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിക്കാന്‍ അഘോരാത്രം പണിയെടുത്ത സംഘപരിവാറിന്റെ പഴയ പടക്കുതിരകള്‍ എല്ലാം ആര്‍എസ്എസിന്റെ മരണഭീതിയില്‍. വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് പിന്നാലെ ശ്രീരാമസേന നേതാവ് പ്രമോദ്...

KERALA34 mins ago

‘എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ട്’; വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് ബല്‍റാം

എകെജിക്കെതിരായ പരാമര്‍ശത്തില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിപിഐഎം മുന്‍കൈയ്യെടുക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍...

CRICKET40 mins ago

അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധോണി

ഐപിഎല്‍ പുതിയ സീസണില്‍ തന്നെ സ്വന്തമാക്കാന്‍ നിരവധി ഫ്രഞ്ചസികള്‍ ശ്രമിച്ചതായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അല്ലാതെ മറ്റൊന്നിനെ...

BOLLYWOOD47 mins ago

വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറിയായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം

വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറിയായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം. മിഡില്‍ ഈസ്റ്റില്‍ വനിതകള്‍ക്ക് മാത്രമായി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിലാണ് ജോണ്‍ ഏബ്രഹാം റഫറിയായി മാറിയത്. സമൂഹത്തിന്റെ...

KERALA53 mins ago

സീറോ മലബാര്‍സഭയിലെ കോടികളുടെ ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യം, കോടതി ഹര്‍ജി സ്വീകരിച്ചു

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എറണാകുളം സിജെഎം കേടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്....

CRICKET58 mins ago

കോഹ്ലിയ്ക്ക അപ്രതീക്ഷിത പിന്തുണ, അവന്‍ മടങ്ങിയെത്തുമെന്ന് ഇന്ത്യന്‍ താരം

ദക്ഷിണാഫ്രിക്കയ്ക്കതെിരെ പരമ്പരത്തോല്‍വിയ്ക്ക് പിന്നാലെ വിമര്‍ശനമേറ്റ് പുളയുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീറിന് പുറമെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും. ഇന്ത്യന്‍ താരങ്ങളെ...

NATIONAL1 hour ago

‘പത്മാവത്’ സിനിമയുടെ കഷ്ടകാലം അവസാനിക്കുന്നില്ല; ചിത്രത്തിനെതിരെ മുസ്ലീം സംഘടനകളും രംഗത്ത്; ‘സിനിമ വെറും അസംബന്ധം, മുസ്ലീങ്ങള്‍ കാണരുത്’

പത്മാവത് സിനിമയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ഒടുവിലിതാ മുസ്ലീം സംഘടനകളും പത്മാവിനെതിരെ രംഗത്തു വന്നിരിക്കുന്നു. മുസ്ലീങ്ങള്‍ ആരും ഈ സിനിമ കാണരുതെന്ന പ്രസ്താവനയുമായി...