ഇത്തവണ മരണഗ്രൂപ്പില്ലാത്ത ലോകകപ്പ്; പോര്‍ച്ചുഗലും സ്‌പെയിനും ഒരേ ഗ്രൂപ്പില്‍; ബ്രസീലിനും അര്‍ജന്റീനയ്ക്കും ആശ്വാസം

റഷ്യയില്‍ അടുത്ത വര്‍ഷം ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഗ്രൂപ്പ് നിര്‍ണയം കഴിഞ്ഞു. ഇത്തവണ മരണഗ്രൂപ്പില്ല എന്നതാണ് ശ്രദ്ദേയം. മോസ്‌ക്കോയിലെ ചരിത്രപ്രസിദ്ധമായ ക്രെംലിന്‍ കൊട്ടാരത്തിലാണ് നറുക്കെടുപ്പ് നടന്നത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ 32 വമ്പന്‍മാരെ നാല് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളായി തിരിച്ചു.

എട്ട് ഗ്രൂപ്പുകളില്‍ മരണ ഗ്രൂപ്പുകളായി ഏതുമില്ല. മുന്‍ നിര ടീമുകള്‍ക്കെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. കരുത്തരായ സ്‌പെയിനും പോര്‍ച്ചുഗലും വരുന്ന ഗ്രൂ്പ്പിയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന ഉശിരുള്ള പോരാട്ടമാവുക. അര്‍ജന്റീന ഗ്രൂപ്പ് ഡിയിലും ബ്രസീല്‍ ഗ്രൂപ്പ് ഇയിലുമാണ്. ഫ്രാന്‍സിന് ഗ്രൂപ്പ് സിയിലാണ് ഇടം ലഭിച്ചത്.

നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഗ്രൂപ്പ് എഫിലും ബെല്‍ജിയും ഗ്രൂപ്പ് ജിയിലുമാണ്. ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേക്കര്‍, ഡിയേഗോ മറഡോണ, മിറോസ്ലാവ് ക്ലോസെ, ലോറന്റ് ബ്ലാങ്ക്, കഫു, ഫാബിയോ കന്നവാരോ, ഡിയേഗോ ഫോര്‍ലാന്‍ തുടങ്ങിയവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.

ഗ്രൂപ്പ് എ

റഷ്യ, സൗദി അറേബ്യ, ഈജിപ്ത്, യുറഗ്വായ്

ഗ്രൂപ്പ് ബി

പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഇറാന്‍, മൊറോക്കോ

ഗ്രൂപ്പ് സി

ഫ്രാന്‍സ്, ഓസ്‌ട്രേലിയ, പെറു, ഡെന്‍മാര്‍ക്ക്

ഗ്രൂപ്പ് ഡി

അര്‍ജന്റീന, ഐസ്ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ

ഗ്രൂപ്പ് ഇ

ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക, സെര്‍ബിയ

ഗ്രൂപ്പ് എഫ്

ജര്‍മനി, മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ

ഗ്രൂപ്പ് ജി

ബെല്‍ജിയം, പാനമ, ടുണീസിയ, ഇംഗ്ലണ്ട്

ഗ്രൂപ്പ് എച്ച്

പോളണ്ട്, സെനഗല്‍, കൊളംബിയ, ജപ്പാന്‍

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ