ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങി പോളണ്ടുതാരമായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്്കി. അടുത്ത സീസണ്‍ അവസാനിക്കുന്നതോടെ താരവുമായുള്ള ക്ലബ്ബിന്റെ കരാര്‍ പൂര്‍ത്തിയാകുകയും ജര്‍മ്മന്‍താരം ക്ലബ്ബ് വിടുകയും ചെയ്യുമെന്നാണ് പുതിയ വിവരം. ബയേണുമായുള്ള ലെവന്‍ഡോസ്‌കിയുടെ കരാര്‍ ചര്‍ച്ചകള്‍ ഇപ്പോഴും എവിടെയുമെത്താതെ നില്‍ക്കുകയാണ്.
നിലവിലെ താരത്തിന്റെ ഫോം വെച്ച് താരവുമായി രണ്ടു വര്‍ഷത്തേക്ക് കൂടി കരാറിന് ക്ലബ്ബിന് താല്‍പ്പര്യമുണ്ട്്. എന്നാല്‍ ശമ്പളം കുറയ്‌ക്കേണ്ടി വരുമെന്നതാണ് തടസ്സമായി നില്‍ക്കുന്നത്. 30 കഴിഞ്ഞ താരങ്ങളുമായി ക്ലബ്ബ് സാധാരണഗതിയില്‍ ദീര്‍ഘകാല കരാര്‍ വെയ്ക്കാറില്ല. എന്നാല്‍ 33 കാരനായ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടിമികവില്‍ ടീമിന് ഇപ്പോഴും വിശ്വാസമുണ്ട്.
സീസണില്‍ 28 ലീഗ് ഗോളുകള്‍ അടക്കം 33 മത്സരങ്ങളില്‍ നിന്നും 36 ഗോളുകള്‍ താരം ഇതിനകം നേടിയിട്ടുണ്ട്. മുപ്പതു കഴിഞ്ഞ താരങ്ങള്‍ക്ക് സാധാരണയായി ഒരു വര്‍ഷമാണ് ബയേണ്‍ മ്യൂണിക്ക് കരാര്‍ പുതുക്കി നല്‍കാറുള്ളത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് വേണ്ടി പക്ഷേ രണ്ടു വര്‍ഷത്തെ കരാര്‍ നല്‍കാന്‍ ബയേണ്‍ തയ്യാറാണ്. ്എന്നാല്‍ ടീം വെച്ചിരിക്കുന്ന നിബന്ധന താരത്തിന് സമ്മതമല്ല.
അതുകൊണ്ടു തന്നെ അടുത്ത സീസണ്‍ അവസാനിക്കുന്നതോടെ ബയേണ്‍ മ്യൂണിക്കുമായുള്ള കരാര്‍ പൂര്‍ത്തിയാകുന്ന താരത്തിന്റെ കരിയറില്‍ ഒരു വഴിത്തിരിവ് വരുന്ന സമ്മറില്‍ ഉണ്ടായേക്കാം. അതേസമയം ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ലൂയിസ് സുവാരസിന്റെ പകരക്കാരനെ തേടുന്ന സ്പാനിഷ്‌ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന് താരത്തില്‍ കണ്ണുണ്ട്.