ജിങ്കനും മതിയായി, ബ്ലാസ്റ്റേഴ്‌സ് വിടുന്നു, ഞെട്ടിത്തരിച്ച് മഞ്ഞപ്പട

കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐഎസ്എല്ലിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ ക്ലബ് വിടുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ജിങ്കന്‍ തീരുമാനിച്ചതായാണ് ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ പുതിയ മാനേജുമെന്റ് വന്നതിന് പിന്നാലെയാണ് 27-കാരന്റെ അമ്പരപ്പിക്കുന്ന തീരുമാനം. വിദേശത്തേയ്ക്ക് ട്രയലിന് പോകാനാണ് ജിങ്കന്റെ തീരുമാനമെന്നും സൂചനയുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും അധികം മത്സരം കളിച്ചിട്ടുളള താരമാണ് സന്ദേഷ് ജിങ്കന്‍. ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ജിങ്കന്‍ 76 മത്സരങ്ങള്‍ മഞ്ഞപ്പടയുടെ ജഴ്‌സി അണിഞ്ഞു. ആദ്യ സീസണില്‍ എമേജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പുറത്തായത് ഒഴിച്ച് അഞ്ച് സീസണിലും ബ്ലാസ്‌റ്റേഴ്‌സിനെ മുന്നില്‍ നിന്ന് നയിച്ചത് ഈ ചണ്ഡീഗഡുകാരനായിരുന്നു. 2018-ല്‍ അന്നത്തെ കോച്ച് റെനെ മ്യൂലസ്റ്റീനുമായി കൊമ്പു കോര്‍ത്തതാണ് ജിങ്കന്റെ ബ്ലാസ്‌റ്റേഴ്‌സ് ജീവിത്തിലെ ഏക കറുത്ത പാട്. ടീമിന്റെ തോല്‍വിയിലും വിജയത്തിലും ഒപ്പമുണ്ടായിരുന്ന ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടുന്നത് ആരാധകര്‍ എങ്ങനെ ഉള്‍കൊള്ളുമെന്ന് വ്യക്തമല്ല.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ