ക്ലബ് ചരിത്രത്തിലെ ആദ്യ തരംതാഴ്ത്തൽ, സങ്കടത്തിൽ താരങ്ങളുടെ കാറുകൾ കത്തിച്ച് സാന്റോസ് ആരാധകർ

ബ്രസീലിയൻ ലീഗ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. വമ്പന്മാരായ പാൽമിറാസ് ഒരിക്കൽ കൂടി ബ്രസീലിയൻ ലീഗ് സ്വന്തമാക്കുകയായിരുന്നു. പാൽമിറസ് തുടർച്ചയായ രണ്ടാം വർഷമാണ് കിരീടം നേടുന്നത് . എന്ഡറിക്കിന്റെ പാൽമിറസ് ടീം കിരീടം നേടിയപ്പോൾ അവരുടെ ആരാധകർ കാത്തിരുന്ന നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ബ്രസീൽ ലീഗ് ചരിത്രം മാത്രമല്ല ലോക ഫുട്‍ബോൾ ആരാധകർക്കിടയിൽ വലിയ ആരാധക പിന്തുണയുള്ള സാന്റോസ് ഒരുപാട് വർഷങ്ങളിൽ ലീഗ് കിരീടം നേടി ചരിത്രം ഉള്ളവരാണ്. എന്നാൽ ഇത്തവണ അവർക്ക് തൊട്ടതെല്ലാം പിഴച്ചു. ഒന്നും ചെയ്യാൻ സാധിക്കാതെ 38 മത്സരങ്ങളിൽ നിന്ന് 43 പോയിന്റ് ആണ് അവർ രണ്ടാം ഡിവിഷൻ ലീഗിലേക്ക് തരം താഴപെട്ടു.

അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് അടുത്ത ഡിവിഷൻ ലീഗിലേക്ക് പോകേണ്ട ഗതികേട് ടീം അനുഭവിക്കേണ്ടതായി വന്നത്. ഇതോടെ അവരുടെ ആരാധകർ അക്രമാസക്തരായി. സ്റ്റേഡിയത്തിലും സ്റ്റേഡിയത്തിന് പുറത്തും വലിയ ആക്രമണങ്ങളാണ് ആരാധകർ അഴിച്ചുവിട്ടത്. താരങ്ങളുടെ കാറുകൾ അവർ കത്തിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈക്ക് വേണ്ടി കളിച്ചിരുന്ന സ്റ്റീവൻ മെന്റോസ ഇപ്പോൾ സാൻഡോസിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കാറും സ്വന്തം ആരാധകർ അഗ്നിക്കിരയാക്കിയിട്ടുണ്ട്.

എന്തായാലും ആരാധക രോക്ഷം അതിരുകടന്നെന്ന അഭിപ്രായം ഉണ്ടെങ്കിലും ടീമിനെ അത്രത്തോളം സ്നേഹിച്ച അവരുടെ വികാരങ്ങളെ മാനിക്കണം എന്നും പറയുന്നവർ ഉണ്ട്. ഒരു കാലത്ത് സാന്റോസിന് വേണ്ടി കളിച്ച നെയ്മർ ഉൾപ്പടെ ഉള്ളവർ തോൽ‌വിയിൽ പ്രതികരണം നടത്തിയിട്ടുണ്ട്.