നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നതിന് ശേഷമാണ് സൗദി ലീഗ് ലോക പ്രശസ്തമായ ലീഗായി മാറിയത്. നിരവധി സൂപ്പർ താരങ്ങളാണ് വിവിധ ക്ലബുകളിലേക്ക് ചേക്കേറിയത്. അതിലെ പ്രധാന താരമാണ് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയർ. അൽ ഹിലാലിന്‌ വേണ്ടിയാണ് നെയ്മർ ഇപ്പോൾ കളിക്കുന്നത്. എന്നാൽ പരിക്ക് കാരണം വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമേ താരം ക്ലബിനായി കളിച്ചിട്ടുള്ളു.

നെയ്മറിനെ അടുത്ത സമ്മറിൽ ടീം മാനേജ്‌മന്റ് നിലനിർത്താനുള്ള സാധ്യത കുറവായിരിക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർന്നും അൽ നാസറിന് വേണ്ടി കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇരു താരങ്ങളുടെയും കാര്യത്തിൽ ഇപ്പോൾ സൗദി ലീഗ് CEO ആയ ഒമർ മുഹർബൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒമർ മുഹർബൽ പറയുന്നത് ഇങ്ങനെ:

“റൊണാൾഡോ സൗദി ലീഗിൽ ഒരു വലിയ ഇമ്പാക്ട് ഉണ്ടാക്കി എന്നത് രഹസ്യമായ കാര്യമൊന്നുമല്ല. അന്താരാഷ്ട്ര തലത്തിൽ വരെ അദ്ദേഹം ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണ്. റൊണാൾഡോയും ക്ലബ്ബും തമ്മിലാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത്.

ഒമർ മുഹർബൽ തുടർന്നു:

“നെയ്മറുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അദ്ദേഹം കൂടുതൽ കളിച്ചിട്ടില്ല എന്നുള്ളത് ശരിയാണ്. പക്ഷേ ആഗോളതലത്തിൽ അദ്ദേഹത്തിന് വലിയ ഒരു ആരാധക കൂട്ടമുണ്ട്. അദ്ദേഹവും ലീഗിന് വലിയ മൂല്യം നൽകുന്നു. പക്ഷേ തീരുമാനങ്ങൾ എടുക്കേണ്ടത് അവരാണ്” CEO ഒമർ മുഹർബൽ പറഞ്ഞു.

Read more