ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പ്രിയപ്പെട്ട കളിക്കാരനാണെന്ന് പറയാൻ റയൽ മാഡ്രിഡ് നിർബന്ധിച്ചുവെന്ന് പറയുകയാണ് ചെസ്സ് മാസ്റ്റർ മാഗ്നസ് കാൾസൺ. അവ ഇഷ്ട താരം ലയണൽ മെസി ആണെന്നും റയൽ താനെ റൊണാൾഡോയാണ് ഇഷ്ട താരമെന്ന് പറയാൻ നിർബന്ധിച്ചു എന്നും കാൾസൺ വെളിപ്പെടുത്തുന്നു.
റൊണാൾഡോയും മെസ്സിയും 15 വർഷത്തിലേറെയായി കളിക്കളത്തിലും പുറത്തും അവരുടെ എല്ലാ നേട്ടങ്ങൾക്കും ‘ആരാണ് മികച്ചത്’ എന്ന സംവാദത്തിൽ മത്സരിച്ചിട്ടുണ്ട്, കൂടാതെ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്.
റഷ്യൻ യൂട്യൂബർ ലെക്സ് ഫ്രിഡ്മാന്റെ ചാനലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു (ഹിന്ദുസ്ഥാൻ ടൈംസ് വഴി):
“(ലയണൽ) മെസ്സിയുടെ പേര് പറയുന്നതിന് പകരം ആരുടേയും പേര് പറയുന്നത് ശരിയല്ല എന്റെ റയൽ മാഡ്രിഡ് ആരാധന റൊണാൾഡോ കാലഘട്ടത്തിന് മുമ്പുള്ളതാണ് – രണ്ടാമത്തെ റൊണാൾഡോ, ആദ്യത്തേതല്ല (റൊണാൾഡോ നസാരിയോ). എല്ലായ്‌പ്പോഴും റൊണാൾഡോയെ ഇഷ്ടമായിരുന്നു, പക്ഷേ മെസ്സിയാണ് മികച്ചതെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു.
അദ്ദേഹം കൂട്ടിച്ചേർത്തു:
“ഞാൻ ഒരുപാട് മാഡ്രിഡ് ഗെയിമുകൾക്ക് പോയി, അവിടെ പോകുന്നത് എനിക്ക് സന്തോഷം നൽകുന്നതായിരുന്നു . അവിടെ പോകുമ്പോൾ ആരാണ്എന്റെ ഇഷ്ട താരമെന്ന് അവർ ചോദിച്ചു. ആ സമയത്ത് അത് ഇസ്‌കോ ആണെന്ന് ഞാൻ കരുതുന്നു, അതുനശേഷം അവർ എന്നെ കൊണ്ട് റൊണാൾഡോയുടെ പേര് പറയിപ്പിച്ചു. അവർക്ക് അതായിരുന്നു വേണ്ടത്, എന്നാൽ എനിക്ക് അത് അത്ര സന്തോഷം തോന്നുന്നില്ല.”
Read more
മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ സായാഹ്നത്തിലും വാർത്തകളിൽ ഇടം നേടുന്നത് തുടരുന്നു. അർജന്റീനിയൻ ഈ സീസണിൽ പിഎസ്‌ജിക്കൊപ്പം തിളങ്ങിയപ്പോൾ, റൊണാൾഡോക്ക് ഇത് അത്ര നല്ല വര്ഷം ആയിരുന്നില്ല.