അടുത്ത മത്സരത്തിൽ ആ തീരുമാനം എടുത്ത് സ്കലോനി, ജയിക്കണമെങ്കിൽ അതെ ഉള്ളു ഇനി മാർഗം; കൗണ്ടർ വീരന്മാരെ പൂട്ടാൻ പതിനെട്ട് അടവും പയറ്റാൻ അര്ജന്റീന

ഡിയാരിയോ ഓലെയുടെ അഭിപ്രായത്തിൽ, 2022 ഫിഫ ലോകകപ്പിൽ നവംബർ 27 ന് മെക്സിക്കോയ്‌ക്കെതിരായ ഗ്രൂപ്പ് സിയിലെ നിർണായക പോരാട്ടത്തിനിറങ്ങുന്ന അര്ജന്റീന ടീമിൽ നാല് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിർണായക പോരാട്ടമായതിനാലും മറ്റൊരു അവസരം ഇല്ലാത്തതിനാലും ഏറ്റവും മികച്ച ടീമുമായി ഇറങ്ങുക ആയിരിക്കും ടീമിന്റെ പ്രധാന ലക്‌ഷ്യം.

ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ അൽബിസെലെസ്റ്റസ് സൗദി അറേബ്യയോട് 2-1ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു. ലയണൽ മെസ്സി പെനാൽറ്റിയിലൂടെ സ്‌കലോനിയുടെ ടീമിന് മികച്ച തുടക്കം നൽകി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ സൗദി അറേബ്യയുടെ രണ്ട് വേഗമേറിയ ഗോളുകൾ കളിയെ തലകീഴായി മാറ്റി.

സ്കലോനി മിക്കവാറും ഇലവനിൽ നാല് മാറ്റങ്ങൾ വരുത്തിയേക്കാം. ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസ് ഇലവനിൽ എത്തിയേക്കും. അതേസമയം, പാപ്പു ഗോമസിന് പകരം എൻസോ ഫെർണാണ്ടസിനോ അലക്സിസ് മാക് അലിസ്റ്ററോ വന്നേക്കും. നിക്കോളാസ് ടാഗ്ലിയാഫിക്കോ, നഹുവൽ മോളിന എന്നിവർക്ക് പകരം ഗോൺസാലോ മോണ്ടിയേലും മാർക്കോസ് അക്യുനയും ആദ്യ ഇലവനിലുണ്ടാകും.

എന്തായാലും കൗണ്ടർ അറ്റാക്കിങ്ങിൽ കേമന്മാരായ മെക്സിക്കോക്ക് എതിരെ കരുതി തന്നെ ആയിരിക്കും അര്ജന്റീന ഇറങ്ങുക,

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു