മിഥുന്‍ ജോസ്
ഒരു സ്‌പോര്‍ട്‌സ്മാനെ ആരാധകര്‍ക്ക് ഓര്‍ക്കാന്‍ ഏറ്റവും എളുപ്പം അയാള്‍ സമ്മാനിച്ച അഡ്രിനലിന്‍ പമ്പിങ് നിമിഷങ്ങള്‍ തന്നെ ആവാം ധോണിയുടെ ഫൈനല്‍ സിക്‌സ് ഗാംഗുലിയുടെ ലോര്‍ഡ്സ് സെലിബറേഷന്‍ റഫാല്‍ നദാലിന്റെ റോളങ് ഗാരോസ് വിക്ടറികള്‍ ഒക്കെ പലരുടെയും ഇഷ്ട നിമിഷങ്ങള്‍ ആണ്. എന്നാല്‍ ഫുട്ബോളിലേക്ക് വന്നാല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച 10 നിമിഷങ്ങള്‍ ലീവര്‍പൂള്‍ ആരാധകനായ എന്നോട് ചോദിച്ചാല്‍ പോലും പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ലീഗ് കിരീടം എന്ന സ്വപ്നം ലോക്കല്‍ റൈവല്‍സ് ആയ മഞ്ചേസ്റ്റര്‍ യൂണിറ്റെഡില്‍ നിന്ന് തട്ടിപ്പറിച്ച് ഷര്‍ട്ട് ഊരി കറക്കി ഓടുന്ന കുന്‍ അഗ്യുറോ എന്ന കുറിയ മനുഷ്യന്റെ ചിത്രവും കടന്നു വരും.
സിറ്റിക്ക് ലെജന്‍ഡ് ഇല്ല എന്ന് പറയുന്ന ഞാന്‍ ഉള്‍പ്പടെ ഉള്ള ആളുകള്‍ക്ക് മുന്നില്‍ സിറ്റി ആരാധകര്‍ക്ക് കാണിച്ചു കൊടുക്കാവുന്ന റയര്‍ ബ്രീഡ് ലെജന്‍ഡ് ആണയാള്‍. മാഞ്ചേസ്റ്ററിലെ രണ്ടാമത്തെ ടീമ് എന്ന ലേബലില്‍ നിന്നും ഈ പി എല്ലിലെ അനിഷേധ്യ ചാമ്പ്യന്‍ കണ്ടെന്റര്‍ ഇന്‍ എവെരി സീസണ്‍ എന്ന നിലയില്‍ സിറ്റി മാറിയത് അറബിയുടെ എണ്ണ പണത്തില്‍ മാത്രം അല്ല അഗ്യൂറോ എന്ന ഒരിക്കലും നിലക്കാത്ത പീരങ്കിയുടെ ബലത്തില്‍ കൂടിയാണ്. ചെറിയ സ്‌പെയ്സില്‍ ബ്രൂട്ടല്‍ ഇനിസിയേഷനോട് കൂടി ചീറ്റയെ പോലെ കുതിക്കുന്ന അഗ്യുറോ ബോക്‌സിന്റെ പരിസരത്തു എവിടെ നിന്നും ലീസ്റ്റ് ടച്ചില്‍ മിന്നല്‍ പിണരുകള്‍ തീര്‍ക്കുന്ന വലം കാല്‍. ഇന്ന് ഹാലന്‍ഡിലോ ഒക്കെ മാത്രം കാണുന്ന ഒരു സെന്റര്‍ ഫോര്‍വെടിന്റെ കൂര്‍മ്മത അതിന്റെ പൂര്‍ണതയില്‍ കണ്ടത് ആഗ്യൂറോയില്‍ ആയിരുന്നു.
ആല്‍ബിസേലറ്റുകള്‍ക്ക് വേണ്ടി സീനിയര്‍ തലത്തില്‍ അയാള്‍ അധികം ഒന്നും ചെയ്തില്ല എന്ന് കിരീട നേട്ടങ്ങളുടെ എണ്ണമെടുക്കുമ്പോള്‍ തോന്നിയേക്കാം എന്നാല്‍ 101 കളികളില്‍ 41 ഗോളുകള്‍ അത്ര മോശം റെക്കോര്‍ഡ് ഒന്നും അല്ല. പക്ഷേ സിറ്റിയില്‍ അയാള്‍ പ്രകടിപ്പിച്ച ക്ലാസിനൊപ്പം ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ ആരാധകര്‍ ആഗ്രഹിച്ചു എന്നതാണ് ശെരി. സിറ്റിയുടെ ഇളം നീല നിറത്തില്‍ അയാളെക്കാള്‍ അപകടം വിതക്കുന്ന ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല.
സില്‍വയും നസ്രിയും ഒക്കെ നടത്തുന്ന ബില്‍ഡ് അപ്പ് കള്‍ക്ക് ഒടുവില്‍ ബോക്‌സിനുള്ളില്‍ ഭൂമി തുരന്ന് വന്നോ എന്ന് തോന്നിപ്പിക്കും വിധം പ്രത്യക്ഷപ്പെട്ട് തന്റെ പൊക്കക്കുറവിനെ പുച്ഛിച്ചു കൊണ്ട് തലകൊണ്ട് വല തുളക്കുന്ന അഗ്യൂറോ.
ബോക്‌സിനു എതിര്‍ വശം നിന്ന് റിസീവ് ചെയ്ത പന്തിനെ ഇടം കാലില്‍ കൊരുത്തി അപ്രാപ്യം എന്ന് പറയാവുന്ന വേഗത്തില്‍ ഒന്ന് തിരിഞ്ഞു ഒരു ഗ്രൗണ്ടര്‍ തൊടുക്കുന്ന അഗ്യൂറോ. ഇത് രണ്ടും സിറ്റി മാച്ചുകളില്‍ ഡിഫോള്‍ട് കാഴ്ചകള്‍ ആയിരുന്നു. സിറ്റി പ്രോപ്പര്‍ സ്‌ട്രൈക്കര്‍ ഇല്ലാതെയും കളിക്കാന്‍ തുടങ്ങിയ കാലത്ത് തന്റെ പരിക്കും സ്വാഭാവികമായി വരുന്ന ഫോം ഔട്ടിന്റെ കാലത്തും ബെഞ്ചില്‍ നിന്ന് ഇറങ്ങി വന്നു വലതു മൂലക്ക് നിന്ന് മിസൈല്‍ കണക്കിന് ഷോട്ടുകള്‍ ഉതിര്‍ത്തും ‘റിമെമ്പര്‍…മൈ നെയിം ഈസ് കുന്‍ എന്ന് പറയാതെ പറഞ്ഞിട്ടുണ്ട് അയാള്‍.’
ഒടുവില്‍ തന്റെ ഏറ്റവും പ്രിയ സുഹൃത്തിനോടൊപ്പം കളിക്കാന്‍ ബാര്‍സക്ക് പോകുമ്പോ അയാളുടെ കലാശ കൊട്ട് പ്രതീക്ഷിച്ചിരുന്നു. മെസ്സിയെ ക്ലബിനു നിലനിര്‍ത്താന്‍ പറ്റാതെ പോയി. അഗ്യൂരോ ആവട്ടെ ഹൃദയ സംബന്ധ രോഗങ്ങളാല്‍ കളി അവസാനിപ്പിക്കുന്നു. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ അയാളുണ്ട്. സിറ്റിക്ക് ഇനി ഉണ്ടാവാന്‍ പോകുന്ന ഫാന്‍സ് പോലും ആ ജേഴ്‌സി കണ്ട് രോമാഞ്ചം അണിയും എന്നുറപ്പാണ്. ക്യു പി ആറിന്റെ പോസ്റ്റില്‍ ഇഞ്ചുറി ടൈമില്‍ പോസ്റ്റിന്റെ വലതു മൂലയില്‍ നിന്ന് ഒന്നാംതരമായി ഫിനിഷ് ചെയ്ത് ഗോള്‍ നേടുമ്പോള്‍ കേട്ട കമന്ററി ചെവിയില്‍ ഇപ്പോള്‍ ആര്‍ത്തലക്കുന്നുണ്ട്.
അഗ്യു റോ… ഓ…. AGUEROOOOOO… I swear, you’ll never see anything like this ever again!’
ഒരുപക്ഷെ സിറ്റി ആരാധകര്‍ക്ക് എങ്കിലും ചുരുങ്ങിയ പക്ഷം അത് സത്യം തന്നെയാണ്. ഇങ്ങനെ ഒരാളെ ഇനി നിങ്ങള്‍ കണ്ടെന്നു വരില്ല.
Thank you Kun for greatest football moments.
Adieu… Staggering KUN AGUERO
Read more
കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്