സെര്‍ജിയോ റാമോസ് പി.എസ്.ജിയില്‍; പ്രതിഫലം റയലില്‍ കിട്ടിയിരുന്നതിലും കൂടുതല്‍

റയല്‍ മാഡ്രിഡിന്റെ മിന്നും താരമായിരുന്ന സെര്‍ജിയോ റാമോസ് ഇനി പി.എസ്.ജിക്ക് വേണ്ടി കളിക്കും. റയല്‍ വിട്ട സ്പെയിന്‍ താരം രണ്ട് വര്‍ഷത്തേക്ക് പി.എസ്.ജിയുമായി കരാറിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

രണ്ട് ദിവസത്തിനുള്ളില്‍ താരം കരാറില്‍ ഒപ്പുവയ്ക്കും. അടുത്ത് തന്നെ റാമോസ് പാരിസിലെത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. റയലില്‍ ലഭിച്ചതിനേക്കാള്‍ കൂടുതലാണ് പി.എസ്.ജിയില്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലം. അടുത്തിടെയാണ് 35കാരനായ റാമോസിന്റെ റയലിലെ കരാര്‍ അവസാനിച്ചത്. 16 വര്‍ഷത്തോളം റയലിനായി കളിച്ച താരം ടീമില്‍ തുടരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

പി.എസ്.ജിയ്ക്ക് പുറമേ മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, യുവന്റസ് എന്നിവരും റാമോസിനായി രംഗത്തുണ്ടായിരുന്നു. പി.എസ്.ജിയില്‍ ഇപ്പോള്‍ സെന്റര്‍ ബാക്കുകളായി ഉള്ള മാര്‍ക്കിനസും കിംബെബെയ്ക്കും ഒപ്പം റാമോസും കൂടി എത്തുന്നത് ക്ലബിന്റെ ഡിഫന്‍സ് ശക്തമാക്കും.

ഹക്കീമി, റാമോസ്, ഡോണരുമ്മ എന്നീ മൂന്ന് കളികാരെയും ടീമിലെത്തിച്ച് കൊണ്ടുള്ള പി.എസ്.ജിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പകുതിയ്ക്ക് മുമ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍