മുൻനിര ടീമുകളെ തോൽപ്പിച്ച് എത്തിയാൽ ഡ്രസിംഗ് റൂമിൽ മുഴുവൻ ലൈംഗിക തൊഴിലാളികൾ, വിചിത്ര ഓഫറുമായി ക്ലബ് ഉടമ

തന്റെ പഴയ ക്ലബ് എസി മിലാൻ ഉൾപ്പെടെ സീരി എയുടെ മുൻനിര ടീമുകൾക്ക് എതിരായ മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ തന്റെ കളിക്കാർക്ക് ലൈംഗിക തൊഴിലാളികളുടെയും വേശ്യകളുടെയും കൂടെ ഒരു ദിനം കഴിയാനുള്ള അവസരം താൻ വാഗ്ദാനം ചെയ്തതായി പറയുകയാണ് മോൺസ ക്ലബ് ഉടമയും മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുമായ സിൽവിയോ ബെർലുസ്കോണി.

ചൊവ്വാഴ്‌ച രാത്രി സ്‌പോൺസർമാരുടെയും കളിക്കാരുടെ പ്രതിനിധി സംഘത്തിന്റെയും മുന്നിൽ ക്രിസ്‌മസ് ഡിന്നറിൽ സംസാരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജനുവരി 4 ന് ആരംഭിക്കുന്ന സീരി എ സീസണിന്റെ രണ്ടാം പകുതിക്ക് മുന്നോടിയായി തന്റെ കളിക്കാർക്ക് “അധിക പ്രോത്സാഹനം” നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പരിഹസിച്ചു. .

ഫെബ്രുവരി പകുതിയോടെ പുനരാംഭിക്കുന്ന സീസണിൽ പ്രമുഖരായ ക്ലബ്ബുകൾക്ക് എതിരെ പോരാട്ടങ്ങൾ വരുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാൽ തന്നെ തന്റെ കളിക്കാർക്ക് അധികപ്രചോദനം നൽകാനാണ് ഇത്തരം ഓഫ്ഫർ നൽകിയെന്നാണ് ഉടമയുടെ വാദം.

ഞങ്ങൾക്ക് യുവന്റസ്, മിലാൻ, തുടങ്ങിയ ടീമുകൾ വരുമെന്നും ആ മികച്ച ടീമുകളിലൊന്നിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഞാൻ ഡ്രസ്സിംഗ് റൂമിലേക്ക് ഒരു ബസ് ലോഡ് ലൈംഗിക തോഴിളികളെ അയയ്‌ക്കുമെന്നും ഞാൻ അവരോട് പറഞ്ഞു,” ബെർലുസ്കോണി ചിരിച്ചുകൊണ്ട് പറഞ്ഞു.

എഎഫ്‌പിയുമായി ബന്ധപ്പെട്ടപ്പോൾ ബെർലുസ്കോണിയുടെ പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാൻ മോൻസ വിസമ്മതിച്ചു. അതിരൂക്ഷയമായ പ്രതികരണങ്ങളാണ് ഇതിനെതിരെ ഇപ്പോൾ വരുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ