ഷൂ ലേസ് മിക്കപ്പോഴും അഴിഞ്ഞു കിടക്കുന്നു; ഗാവിയുടെ ശീലത്തെ കുറിച്ച് ചാവി

ഗാവിയുടെ ഷൂ ലേസ് എന്താ എപ്പോഴും അഴിഞ്ഞു കിടക്കുന്നത്? ഇവനെന്താ ഷൂ ലേസ് കെട്ടാന്‍ അറിയില്ലേ? ആരാധകരില്‍ മിക്കവരിലും ഉയരുന്ന ഒരു ചോദ്യമാണിത്. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ താരത്തിന്റെ ഷൂ ലേസ് അഴിഞ്ഞു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ഈ സംശയം ശക്തമായി.

ചെറുപ്പം മുതല്‍ ഗാവിയുടെ ബൂട്ട് ലേസിന് ഈ പ്രശ്‌നമുണ്ടെന്നു സ്പാനിഷ് ക്ലബ് ബാര്‍സിലോണയുടെ പരിശീലകന്‍ ചാവി പറഞ്ഞു. ഗാവിക്കു ബൂട്ട് ലേസ് കെട്ടാനറിയാത്തതാണ് ഇതിനു കാരണമായി ചാവി പറയുന്നത്. ലേസ് കെട്ടാതെ കളിച്ചു പരിശീലിച്ച ഗാവിക്ക് പിന്നീട് അതു ശീലമായി മാറുകയായിരുന്നു.

എന്തൊക്കെയായലും ഈ ലോകകപ്പോടെ ഗാവി ഒരു താരമായി മാറിയിരിക്കുകയാണ്. കോസ്റ്ററീക്കയ്‌ക്കെതിരേ വന്‍വിജയം നേടിയ സ്പാനിഷ് ടീമിന്റെ മധ്യനിരയിലെ ഈ കൗമാരതാരത്തോട് 17-കാരിയായ സ്പാനിഷ് രാജകുമാരി ലിയോനര്‍ ഒപ്പ് ചോദിച്ച് വാങ്ങിയത് വാര്‍ത്തയായിരുന്നു. സ്‌പെയിന്‍ ടീമിനെ അഭിനന്ദിക്കാന്‍ ഡ്രസിംഗ് റൂമില്‍ നേരിട്ടെത്തിയ ഫിലിപ്പ് ആറാമന്‍ രാജാവാണ് ഗാവിയില്‍നിന്ന് ജേഴ്സി ഒപ്പിട്ടുവാങ്ങിയത്.

മകളുടെ ആവശ്യപ്രകാരമാണ് രാജാവ് ജേഴ്സി ഒപ്പിട്ടുവാങ്ങിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിയോനറിന്റെ അളവിലുള്ള ജേഴ്സിയിലാണ് ഗാവി ഒപ്പിട്ടതെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നു. ഇതിന്റെ ചിത്രവും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത 7 ഗോളിനായിരുന്നു സ്പെയിന്റെ ജയം. മത്സരത്തില്‍ അഞ്ചാം ഗോള്‍ നേടിയത് ഗാവിയാണ്. സ്പെയിനിനു വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോളടിച്ച താരവുമാണ് 18 വയസ്സുകാരനായ ഗാവി. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ മോറോക്കോയോട് തോറ്റ് സ്‌പെയിന്‍ പുറത്തായി.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം