Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

പുതിയ പരിശീലകനെ പ്രഖ്യാപിച്ച് സ്പെയിന്‍

, 6:17 pm

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമേറ്റെടുത്തതിനെ തുടര്‍ന്ന് ലോകകപ്പിനു തൊട്ടു മുന്‍പ് ദേശീയ ടീം കോച്ച് സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട യുലന്‍ ലൊപടുയിക്ക് പകരക്കാരനെ സ്‌പെയിന്‍ പ്രഖ്യാപിച്ചു. മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധ താരവും ദേശീയ ടീമിന്റെ ഡയറക്ടറുമായിരുന്ന ഫെര്‍ണാണ്ടോ ഹിയേറയാണ് സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്.

തന്റെ കരിയറില്‍ ഭൂരിഭാഗവും റയല്‍ മാഡ്രിഡിനു വേണ്ടി ചിലവഴിച്ച താരം അഞ്ചു ലാലിഗ കിരീടവും മൂന്നു ചാമ്പ്യന്‍സ് ലീഗും തന്റെ റയല്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുണ്ട്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് ലൊപടൂയിയെ പുറത്താക്കാന്‍ സ്‌പെയിന്‍ തീരുമാനിക്കുന്നത്. റയല്‍ മാഡ്രിഡ് താരത്തെ പരിശീലകനായി തീരുമാനിച്ചതിനു പുറകേയാണ് സ്‌പെയിന്‍ പരിശീലക സ്ഥാനത്തു നിന്നും മുന്‍ ഗോള്‍കീപ്പറെ പുറത്താക്കുന്നത്. ലോകകപ്പിനുള്ള സ്പാനിഷ് ടീമിലെ താരങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാകാനും അതു റഷ്യയില്‍ ടീമിന്റെ പ്രകടനങ്ങളെ ബാധിക്കാനും സാധ്യതയുള്ളതു കൊണ്ടാണ് ലൊപടൂയിയെ സ്‌പെയിന്‍ പുറത്താക്കിയത്. ഇന്നു അടിയന്തരമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പരിശീലകനെന്ന രീതിയില്‍ റയലിന്റെ സഹപരിശീലകനായതും സ്‌പെയിനിലെ താഴേക്കിടയിലുള്ള ഡിവിഷന്‍ ലീഗിലെ ക്ലബായ ഒവൈഡോയെ പരിശീലിപ്പിച്ചതും മാത്രമാണ് ഹിയറോയുടെ പരിചയസമ്പത്ത്. എന്നാല്‍ സ്‌പെയിനിന്റെ ഡയറക്ടര്‍ സ്ഥാനത്തിരുന്ന പരിചയം റഷ്യന്‍ ലോകകപ്പില്‍ താരത്തിനു കരുത്തു പകരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നേതൃത്വവും. എന്തായാലും ലോകകപ്പിനൊരുങ്ങുന്ന സ്‌പെയിന്‍ ടീമില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ടെന്ന് ഈ തീരുമാനങ്ങളില്‍ നിന്നും വ്യക്തമാണ്. കിരീട പ്രതീക്ഷയോടെ റഷ്യയിലേക്കു കയറിയ സ്‌പെയിന്‍ ടീമിന്റെ പ്രകടനങ്ങളെ ഇതു ബാധിക്കുമെന്ന് തീര്‍ച്ചയാണ്.

Advertisement