Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മുഖ്യ പരിശീലകനെ പുറത്താക്കാനൊരുങ്ങി സ്‌പെയിന്‍

, 2:40 pm

റയല്‍ മാഡ്രിഡ് പരിശീലകനായി ലൊപടൂയിയെ നിയമിച്ച പ്രഖ്യാപനം വന്നതിനു പിന്നാലെ സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്നും പരിശീലകനെ ഒഴിവാക്കുമെന്നു സൂചനകള്‍. ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ആരാധകരെ മുഴുവന്‍ അമ്പരിപ്പിക്കുന്ന തീരുമാനമെടുക്കാന്‍ സ്‌പെയിന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് റയല്‍ മാഡ്രിഡ് പരിശീലകനായി ലൊപടൂയിയെ നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകകപ്പിനു ശേഷം ടീമിന്റെ ചുമതല സ്പാനിഷ് പരിശീലകന്‍ ഏറ്റെടുക്കുമെന്നാണ് റയല്‍ മാഡ്രിഡ് ഇന്നലെ പ്രഖ്യാപിച്ചത്.

എന്നാല്‍ മെയ് 22ന് സപെയിനുമായി 2022 വരെ കരാര്‍ ഒപ്പിട്ട ലൊപടൂയിയുടെ ഈ തീരുമാനം സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലസിന് ഒട്ടും ദഹിച്ചിട്ടില്ല. 2026 ലോകകപ്പ് വേദിക്കു വേണ്ടിയുള്ള ഫിഫയുടെ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടിയിരുന്ന റൂബിയാലസ് അതു കാന്‍സല്‍ ചെയ്ത് റഷ്യയിലേക്കു പറന്നുവെന്നാണ് സൂചനകള്‍. ഇന്നു വിളിച്ചു ചേര്‍ക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പ്രസ് കോണ്‍ഫറന്‍സിനു ശേഷം ലൊപടൂയിയോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുമെന്നാണ് സൂചനകള്‍.

റയല്‍, അത്‌ലറ്റികോ, ബാഴ്‌സ താരങ്ങള്‍ നിറഞ്ഞ സ്പാനിഷ് ടീമിനെ റയല്‍ പരിശീലകനാകാന്‍ തീരുമാനിക്കപ്പെട്ട ഒരാള്‍ പരിശീലിപ്പിച്ചാല്‍ അതു ടീമില്‍ കടുത്ത ഭിന്നതകള്‍ക്കിടയാക്കുമെന്നും ടീമിന്റെ റഷ്യയിലെ പ്രകടനങ്ങളെ ബാധിക്കുമെന്നും കരുതിയാണ് ലൊപടൂയിയെ പുറത്താക്കാന്‍ സ്‌പെയിന്‍ ഒരുങ്ങുന്നത്. സ്‌പെയിന്‍ ഡ21 ടീമിന്റെ പരിശീലകനായ ആല്‍ബര്‍ട്ട് സെലാഡസോ മുന്‍ പ്രതിരോധ താരമായ ഫെര്‍ണാണ്ടോ ഹിയേറയോ സ്‌പെയിനെ ഏറ്റെടുക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

Advertisement