ഫുട്ബോളിന്റെ ആത്മാവിന് വേണ്ടിയുള്ള വിജയമെന്നാണ് ഫ്രാൻസിനെതിരെയുള്ള സ്പെയിനിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. എട്ടാം മിനുട്ടിൽ റാൻഡൽ കുളോ മുവാനിയുടെ ഗോളിന് മുന്നിൽ നിന്ന ഫ്രാൻസിനെ ലൂയിസ് ഫ്യൂയന്തേയുടെ സ്പെയിൻ രണ്ട് ഗോൾ തിരിച്ചടിച്ചു ഫൈനലിലേക്കുള്ള ആദ്യ സീറ്റ് ഉറപ്പിച്ചു. 21 ആം മിനുട്ടിൽ സ്പാനിഷ് പ്രോഡിജി ലാമിന് യമാലിലൂടെയാണ് ഫ്യൂയന്തേയുടെ സംഘത്തിന് സമനില ഗോൾ നേടാനായത്. നാല് മിനുട്ടിനുള്ളിൽ ഡാനി ഓൾമോയിലൂടെ സ്പെയിൻ വിജയ ഗോൾ നേടി.
16 വർഷവും 362 ദിവസവും, 17 വയസ്സും 244 ദിവസം പ്രായമുള്ള 1958 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രത്യക്ഷപ്പെട്ട പെലെയുടെ റെക്കോർഡാണ് ലാമിന് യമാൽ മറികടന്നത്. ഇതോടെ ലോകകപ്പിലോ യൂറോ മത്സരങ്ങളിലോ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമായി ലാമിൻ യമാൽ മാറി. 2004 ജൂൺ 30ന് പോർച്ചുഗല്ലിനായി നെതെർലാൻഡിസിനെതിരെ യൂറോ കപ്പിന്റെ സെമി ഫൈനലിൽ 19 വയസ്സ് 146 ദിവസം പ്രായമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യൂറോ സെമി ഫൈനലിലെ മുമ്പത്തെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ സ്‌കോറർ.
യൂറോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ സ്‌കോറർ കൂടിയാണ് ലാമിൻ യമാൽ. 2004 ജൂൺ 21 ന് 18 വയസ്സും 141 ദിവസം പ്രായമുള്ള ജോഹാൻ വോൺലാന്തൻ ഒരു ഗ്രൂപ്പ് സ്റ്റേജ് ഗെയിമിൽ ഫ്രാൻസിനെതിരെ നേടിയ ഗോളായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ, പുരുഷനോ സ്ത്രീയോ, നോർവേയുടെ ഇസബെൽ ഹെർലോവ്‌സെൻ ആണ് – 2005 ലെ യൂറോ ചാമ്പ്യൻഷിപ്പിൽ 16 വയസുകാരിയെന്ന നിലയിൽ യമാലിനേക്കാൾ ചെറുപ്പത്തിൽ (16y 351d, 16y 358d) രണ്ട് ഗോളുകൾ നേടിയത്.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സ്പെയിൻ അതിൻ്റെ അഞ്ചാം ഫൈനലിലേക്ക് മുന്നേറി, ജർമ്മനിയുടെ 6-ന് പിന്നിൽ ഏറ്റവും കൂടുതൽ ഫൈനൽ മത്സരങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഇറ്റലിയുടെ റെക്കോർഡ് തകർത്താണ് സ്പെയിൻ രണ്ടാമത് എത്തിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ തുടർച്ചയായി 6 മത്സരങ്ങൾ (അല്ലെങ്കിൽ ഒരു ടൂർണമെൻ്റിനുള്ളിൽ തുടർച്ചയായി 6 കളികൾ) വിജയിക്കുന്ന ആദ്യ ടീമായി സ്പെയിൻ മാറി. 1980 മുതൽ (ഗ്രൂപ്പ് ഘട്ടത്തോടുകൂടിയ ആദ്യ ടൂർണമെൻ്റ്) ഒരു യൂറോയിൽ തുടർച്ചയായി 3 നോക്കൗട്ട് സ്റ്റേജ് മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ഒരേയൊരു കളിക്കാരായി ഡാനി ഓൾമോ ഹാരി കെയ്ൻ (2020), അൻ്റോയിൻ ഗ്രീസ്മാൻ (2016) എന്നിവർക്കൊപ്പം ചേർന്നു. തുടർച്ചയായി 3 യൂറോ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ സ്പെയിൻകാരൻ എന്ന നേട്ടവും ഓൾമോ സ്വന്തമാക്കി.