Connect with us

FOOTBALL

നെയ്മറുടെ ട്രാന്‍സ്ഫറില്‍ പ്രതികരണവുമായി സ്പാനിഷ് പ്രധാനമന്ത്രിയും

, 1:02 pm

നെയ്മര്‍ റയല്‍ മാഡ്രിഡിലെത്തുമോയെന്ന ചോദ്യം ഫുട്‌ബോള്‍ ലോകത്ത് ചൂടുപിടിക്കെയാണ് ഇന്ന് റയലിന്റെ തട്ടകത്തില്‍ പിസ്ജി പന്തുതട്ടാനിറങ്ങുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകം തുടങ്ങുന്നതിനു മുന്‍പേ തുടങ്ങിയ പ്രധാന ട്രാന്‍സ്ഫര്‍ അഭ്യൂഹമാണ് പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ റയലിലേക്കു ചേക്കേറുമെന്നത്.

ഫുട്‌ബോള്‍ രംഗത്തെ നിരവധി താരങ്ങള്‍ മുന്‍ ബാഴ്‌സ താരം റയലിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളോട് പല തരത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ എല്ലാവരും ഉറ്റു നോക്കുന്നതും ആ വാര്‍ത്തയിലേക്കായിരിക്കുമെന്നുറപ്പാണ്.

ഫുട്‌ബോള്‍ താരങ്ങള്‍ക്കു പുറമേ സ്‌പെയിനിന്റെ പ്രധാനമന്ത്രിയായ മരിയാനോ രഹോയും നെയ്മര്‍ ട്രാന്‍സ്ഫറില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. റയലിന്റെ കടുത്ത ആരാധകനായ രഹോയ്ക്ക് പക്ഷേ നെയ്മര്‍ റയല്‍ മാഡ്രിഡിലെത്തുന്നതില്‍ തീരെ താല്‍പര്യമില്ല. മാഡ്രിഡിന്റെ വെള്ള ജേഴ്‌സിയില്‍ നെയ്മറെ കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രഹോയ് പറഞ്ഞു.

എന്നാല്‍ പിഎസ്ജിയും റയലും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് താന്‍ കാത്തിരിക്കയാണെന്ന് റഹോയ് വ്യക്തമാക്കി. ഇരു ടീമുകളും മികച്ചതായതു കൊണ്ട് പോരാട്ടം കനക്കുമെന്നാണ് രഹോയുടെ അഭിപ്രായം. എന്നാല്‍ ലാലിഗയിലും കോപ ഡെല്‍ റേയിലും കിരീട പോരാട്ടത്തില്‍ നിന്നും പുറത്തായതു കൊണ്ട് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ കൈമെയ് മറന്നു പോരാടുമെന്നാണ് റഹോയിയുടെ അഭിപ്രായം.

ഫുട്‌ബോള്‍ ലോകം വമ്പന്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം ഇന്നു രാത്രി 1.15നാണ്. മത്സരത്തിനുള്ള എണ്‍പതിനായിരത്തോളം ടിക്കറ്റുകള്‍ വെറും 37 മിനുട്ടുകള്‍ കൊണ്ടാണ് വിറ്റഴിഞ്ഞത്. പിഎസ്ജിയോട് തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായാല്‍ സിദാന്റെ ഭാവിയും അവതാളത്തിലാകുമെന്നുറപ്പാണ്.

Don’t Miss

FILM NEWS1 min ago

മമ്മൂട്ടി ശാസിച്ചിട്ടും അടങ്ങാതെ ആരാധകര്‍ ; നടനില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ പാര്‍വതിക്കെതിരെ ട്രോള്‍ മഴ

നടി പാര്‍വതിക്കെതിരെ  വീണ്ടും ആക്രമണമഴിച്ചുവിട്ട് മമ്മൂട്ടി ആരാധകര്‍. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ നടി അവാര്‍ഡ് കൈപ്പറ്റിയത് മമ്മൂട്ടിയില്‍ നിന്നായിരുന്നു. അവസാനം നടിക്ക് മമ്മൂട്ടിയെ...

CRICKET10 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA28 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL42 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS53 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA58 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA1 hour ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...