Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ഗോകുലത്തിന്റെ വിജയരഹസ്യം ഉജ്ജ്വല ‘സ്മാഷുകള്‍’; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ ആനമണ്ടത്തരം

, 1:59 pm

ഗോകുലം കേരള എഫ്‌സിയുടെ ഐ ലീഗിലെ മിന്നുന്ന പ്രകടനത്തിന് പിന്നില്‍ ഉജ്ജ്വല സ്മാഷുകളാണെന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. ഗോകുലം എഫ്‌സി ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കുറിച്ച് ഒരു മാസികയില്‍ എഴുതിയ ലേഖനത്തിലാണ് കൗണ്‍സില്‍ പ്രസിഡന്റിന് ഫുട്‌ബോളും വോളിബോളും മാറിപ്പോയത്.

ഉജ്വലമായ സ്മാഷുകളിലൂടെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ഗോകുലത്തിന് കഴിഞ്ഞുവെങ്കില്‍ അതിന് പിന്നില്‍ ചെയര്‍മാനായ ഗോപാലേട്ടന്റെ നല്ല മനസ്സ് തന്നെയാണ്… എന്നാണ് ടി.പി ദാസന്‍ എഴുതിയിരിക്കുന്നത്. ഇത് രണ്ടും കൃത്യമായി അറിയാത്തെയാളാണോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ഇരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം, ഗോകുലം ഗ്രൂപ്പിന്റെ ഉടമസത്ഥതയിലുള്ള ഗോകുലം ശ്രീയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് മറ്റാരെങ്കിലും എഴുതി നല്‍കിയതാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നുണ്ട്.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗോകുലം കേരള എഫ്‌സി ഐ ലീഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇന്ത്യന്‍ വിദേശ താരങ്ങളെ കൃത്യമായി ഉപയോഗിച്ച് കളിക്കളത്തില്‍ പെരുമയ്‌ക്കൊത്ത പ്രകടനം നടത്തുന്ന ഗോകുലം ഐ ലീഗ് വമ്പന്‍മാരുടെ പേടി സ്വപ്‌നമാണ്.

ജയന്റ് കില്ലേഴ്‌സ് എന്ന് വിളിപ്പേരുള്ള ഗോകുലം ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

Advertisement