ബ്ലാസ്റ്റേഴ്‌സിലും കലാപം? ബെര്‍ബയ്‌ക്കെതിരെ മുതിര്‍ന്ന താരം

വിജയങ്ങളില്ലാത്ത ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ചില പ്രശ്‌നങ്ങളും നീറിപുകയുന്നതായി സൂചന. ബ്ലാസ്റ്റേഴ്‌സ് മാര്‍ക്കീ താരം ദിമിറ്റര്‍ ബെര്‍ബറ്റോവും മറ്റ് താരങ്ങളും തമ്മിലാണ് അസംതൃപ്തി ഉടലെത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സ്‌പോട്‌സ് വെബ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെര്‍ബറ്റോവ് ടീം സ്റ്റാഫുകളോടോ, ടീം അംഗങ്ങളോടെ പരിശീലന സമയത്ത് അല്ലാതെ സംസാരിക്കുന്നില്ല എന്നും, “സൂപ്പര്‍ താര സിന്‍ഡ്രോം” ബാധിച്ച താരം ടീം മീറ്റിംഗുകളും മറ്റും ഒഴിവാക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരോടും ഇടപഴകാതെ ഒറ്റക് കഴിക്കാനാണ് താരത്തിന് താല്‍പര്യം എന്നും പറയുന്നു

താരത്തിനെ ഈ നിലപാടിലുളള അതൃപതി മുതിര്‍ന്ന ഒരു താരം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ബെര്‍ബെറ്റോവ് മറ്റു താരങ്ങളോട് ഒത്തിണക്കം കാട്ടാത്തതിന്റെ കാരണം ഇതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അതെസമയം ഇതേകുറിച്ച് പ്രതികരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ടീമില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനം നടത്തിയപ്പോള്‍ ടീം നായകന്‍ സന്ദേഷ് ജിങ്കന്‍ വ്യക്തമാക്കിയത്.

Read more

എന്നാല്‍ ബെര്‍ബറ്റേവിനെ പ്രായം തളര്‍ത്തുന്നുണ്ട് എന്ന നിലപാടിലാട് തുറന്ന പറയാന്‍ കോച്ച് മ്യൂലസ്റ്റീന്‍ തയ്യാറായിരുന്നു. ബെര്‍ബറ്റേവാണ് ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയ്ന്‍ എന്നിരിക്കെ താരവും ടീമുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ട് പോക്കിനെ പ്രതികൂലമായി ബാധിക്കും.