ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും ഫോം: അത്ഭുതപ്പെട്ട് കോപ്പലാശാനും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവില്‍ മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിനും അമ്പരപ്പ് മാറിയിട്ടില്ല. നാളെ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ജംഷഡ്പൂര്‍ എഫ്‌സിയുടെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചുവരവ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച കോപ്പലാശാന്‍ ഇത്തവണ ജംഷഡ്പൂരിന്റെ പരിശീലകനാണ്. തുടര്‍ച്ചയായ രണ്ട് എവേ മത്സരങ്ങള്‍ ജയിച്ച ബ്ലാസ്റ്റേഴ്‌സ് തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റത് തന്നെ അമ്പരപ്പിച്ചുവെന്ന് പറഞ്ഞ കോപ്പല്‍ ടീമിന്റെ പുതിയ പരിശീലകന്‍ ഡേവിഡ് ജയിംസിന്റെ വരവ് ടീമില്‍ വന്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ കളിയോടുള്ള സമീപനം പഴയതില്‍ നിന്നും മാറി. അദ്ദേഹം വ്യക്തമാക്കി.

Read more

അതേസമയം, ഹോം മത്സരം ജയിക്കാനുറച്ചാണ് ജംഷഡ്പൂര്‍ തയാറെടുത്തിരിക്കുന്നതെന്നും കോപ്പല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.