ചെല്ലിനിയെ കടിച്ച സുവാരസിന് ബാഴ്‌സലോണ നല്‍കിയത്

2014 ല്‍ ബാഴ്‌സലോണയിലെത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സുവാരസ്. ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന്റെ പേരില്‍ 4 മാസമാണ് ഉറുഗ്വാന്‍ താരത്തിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. ആ സമയത്തിന് ശേഷമാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ സുവാരസിനെ സ്വന്തമാക്കുന്നത്.

ലിവര്‍പൂളില്‍ നിന്നും75 മില്ല്യണ്‍ യൂറോയ്ക്കാണ് സുവാരസിനെ ബാഴ്‌സ സ്വന്തമാക്കിയത്. ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ബാഴ്‌സ എന്നോടു കാണിച്ച സ്‌നേഹവും വിശ്വാസവുമാണ് എന്നെ കരയിപ്പിച്ചത്.

Read more

ബാഴ്‌സയില്‍ പോവുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. ലോകകപ്പിലെ ആ സംഭവത്തോടെ എന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്. ലോകകപ്പില്‍ നിന്നും പുറത്തക്കിയശേഷവും ബാഴ്‌സയുടെ പ്രസിഡന്റ് എന്നോട് പറഞ്ഞത് ബാഴ്‌സയ്ക്കുവേണ്ടി ഞാന്‍ കളിക്കണമെന്നാണ്. ഇതെന്നെ ഏറെ സന്തോഷിപ്പിച്ചു. എന്റെ ആത്മവിശ്വാസംവരെ തകര്‍ന്നു പോയേക്കാമായിരുന്ന സമയത്ത് ബാഴ്സ എന്നില്‍ കാണിച്ച് പരിപൂര്‍ണ വിശ്വാസമാണ് ഇന്ന് ഈ നിലയില്‍ എന്നെ എത്തിച്ചത്. സുവാരസ് പറഞ്ഞു.
സഹതാരം പിക്വെയുമൊത്തുള്ള ഒരു ചാനല്‍ അഭിമുഖത്തിലാണ് സുവാരസ് വെളിപ്പെടുത്തല്‍ നട്ത്തിയത്. ക്യാമ്പ് നൗവില്‍ എത്തിയശേഷം 172 കളികളില്‍ നിന്നായി 135 ഗോളുകള്‍ നേടുകയും 74 അസിസ്റ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്.