ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സുമ്മാവ; നാല്പതാം വയസ്സിലെ ആദ്യ ഗോളിൽ അൽ നാസറിന് വിജയം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം എന്ന് വിശേഷിപ്പിക്കുന്നത് ചുമ്മാതല്ല. നാല്പതാം വയസിലേക്ക് പ്രവേശിച്ചിട്ടും തന്റെ പ്രകടനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പിറന്നാൾ ആഘോഷിച്ചതിനു ശേഷമുള്ള ആദ്യ ഗോളും ആഘോഷിച്ചിരിക്കുകയാണ് ഇപ്പോൾ ക്രിസ്റ്റ്യാനോ. സൗദി പ്രോ ലീഗില്‍ അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ച് അൽ നാസർ.

അൽ നാസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി. കൂടാതെ അല്‍ നസറിന്റെ ഏറ്റവും പുതിയ സൈനിങ്ങായ ജോണ്‍ ഡുറന്‍ ഇരട്ടഗോളുകളും നേടി. അരങ്ങേറ്റ മത്സരം ഗംഭീരമെന്നാണ് ആരാധകരുടെ അഭിപ്രായം. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് അൽ നാസർ തന്നെയായിരുന്നു.

64 ശതമാനവും പൊസഷനും അൽ നാസറിന്റെ കൈയിലായിരുന്നു. 22-ാം മിനിറ്റില്‍ ഡുറനിലൂടെയാണ് അല്‍ നസര്‍ ആദ്യഗോള്‍ നേടിയത്. 72-ാം മിനിട്ടിലും അദ്ദേഹം വീണ്ടും ഗോൾ നേടി. തുടർന്ന് 74 ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ നാസർ വിജയം ഉറപ്പിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 924 ആം ഗോളാണിത്. 19 മത്സരങ്ങളില്‍ 12 വിജയവും 41 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് അൽ നാസർ ഇപ്പോൾ.

Read more