ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

മോണ്ടിനെഗ്രിൻ ഡിഫൻസീവ് മിഡ്ഫീൽഡർ ദൂസാൻ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ക്ലബുമായി 2026 മെയ് വരെയുള്ള കരാറാണ് താരം ഒപ്പുവച്ചിരിക്കുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് ഈ 30 വയസ്സുകാരൻ സ്ക്വാഡിലേക്കെത്തുന്നത്. അണ്ടർ 19, അണ്ടർ 21, സീനിയർ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2011-ൽ മോണ്ടെനെഗ്രൻ ക്ലബായ എഫ്.കെ മോഗ്രനിലൂടെയാണ് താരം പ്രഫഷനൽ കരിയർ ആരംഭിക്കുന്നത്. കരിയറിൽ 10 ഗോളുകളും നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിനൊപ്പം താരം ഉടൻ ചേരും.

പ്രതിരോധനിരയിലെ മികച്ച പ്രകടനം, ടാക്ടിക്കൽ അവയർനെസ്സ്, ഏരിയൽ എബിലിറ്റി എന്നിവ കണക്കിലെടുത്താണ് ബ്ലാസ്റ്റേഴ്സ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്.

ഏറെ പരിചയസമ്പത്തോടെയാണ് ദൂസാൻ ക്ലബിലേക്കെത്തുന്നത്, മധ്യനിര നിയന്ത്രിക്കുന്നതിലെ അദ്ദേഹത്തിന്റെ മികവ് ടീമിന് ഏറെ പ്രയോജനം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാൻ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബിനൊപ്പം ചേരാനായതിൽ അത്യധികം സന്തോഷമുണ്ടെന്ന് ദൂസാൻ ലഗാറ്റോർ പറഞ്ഞു. ക്ലബ് മുന്നോട്ട് വയ്ക്കുന്ന പ്രോജക്ടുകളും ദീർഘവീക്ഷണവും പ്രതീക്ഷ നല്കുന്നതാണ്. കരിയറിലെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ