Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ആ താരങ്ങള്‍ സൂപ്പര്‍കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കില്ലേ?

, 5:01 pm

ഐഎസ്എല്‍ ക്ലബുകളിലേക്കുളള വിവിധ താരങ്ങളുടെ ട്രാന്‍സ്ഫര്‍ റൂമറുകള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരെ കുഴക്കുന്ന ഒരു ചോദ്യമുണ്ട്. സൂപ്പര്‍ കപ്പില്‍ പുതിയ താരങ്ങള്‍ക്ക് തങ്ങളുടെ ക്ലബുകള്‍ക്കൊപ്പം ചേര്‍ന്ന് കളിക്കാനാകുമോയെന്നാണ് അത്.

അത് പോലെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട മിലാന്‍ സിംഗും ജാക്കി ചാന്ദ് സിംഗുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം സൂപ്പര്‍ കപ്പ് കളിക്കില്ലെ എന്നതും ആരാധകരുടെ സംശമാണ്.

യഥാര്‍ത്ഥത്തില്‍ 2018 ജൂണ്‍ ഒന്നിനാണ് ഇന്ത്യന്‍ ഫുട്ബാള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുക , ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് ഒരു പ്രീ കോണ്‍ട്രാക്ട് കരാര്‍ മാത്രമാണ്. ഈ കോണ്‍ട്രാക്ട് പ്രകാരം ജൂണില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ ഈ താരങ്ങള്‍ പ്രീ കോണ്‍ട്രാക്ടില്‍ ഒപ്പ് വെച്ച ക്ലബ്ലുകളുമായി സൈന്‍ ചെയ്യണം .

ഇപ്പോള്‍ തന്നെ ഐ എസ് എല്‍ ക്ലബ്ലുകള്‍ പ്രീ കോണ്‍ട്രാക്ടില്‍ താരങ്ങളെ ഒപ്പ് വെപ്പിക്കുന്നത് ട്രാന്‍സ്ഫര്‍ തുറക്കുന്നത് വരെ കാത്തിരുന്നാല്‍ മികച്ച താരങ്ങളെ ഓരോ ക്ലബ്ബുകളും സൈന്‍ ചെയ്തു കഴിഞ്ഞിരിക്കും എന്നതിനാലാണ് . കൂടാതെ ഈ ക്ലബ്ബുള്‍ക്ക് ടീം രൂപീകരിക്കാനും പ്രീ സീസണ്‍ നടത്താനും ഇത് സഹായിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളടക്കം നിരവധി താരങ്ങളെ ഇതിനോടകം പ്രീ കോണ്‍ട്രാക്ടില്‍ ഒപ്പുവെച്ചിട്ടുണ്ട്. അബ്ദുല്‍ ഹക്കു , സക്കീര്‍ മാനുപ്പ , ഹോളിചരണ്‍ നാര്‍സാരി തുടങ്ങിയവരാണ് അവര്‍.

വിവരങ്ങള്‍ക്ക് കടപ്പാട്: സൗത്ത് സോക്കേഴ്‌സ്

Advertisement