അർജന്റീന ഫോർവേഡ് എയ്ഞ്ചൽ ഡി മരിയയും മുൻ ഫ്രാൻസ് ഡിഫൻഡർ ആദിൽ റാമിയും എമി മാർട്ടിനെസിന്റെ ഫിഫ ലോകകപ്പ് ഫൈനൽ കാണിച്ച പ്രവർത്തിയെച്ചൊല്ലി വാക്പോരിൽ എത്തിയത് ഫുട്‍ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം ആയി.
ഫ്രാൻസിനെതിരായ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിൽ മാർട്ടിനെസിന്റെ പ്രവർത്തനങ്ങളിലും അതിനുശേഷം കൈലിയൻ എംബാപ്പെയെയും ഫ്രാൻസിനെയും പരിഹസിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.
ഡിസംബർ 22 ന് റാമി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എമി മാർട്ടിനെസിനെ “ഫുട്‌ബോളിലെ **** ഏറ്റവും വലിയ മകൻ” എന്ന് വിശേഷിപ്പിച്ചു.
എയ്ഞ്ചൽ ഡി മരിയ ഇത് കേട്ട് പ്രതികരിച്ചു, (ആർഎംസി സ്പോർട്ട് വഴി):
“അവൻ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറാണ്. നിങ്ങൾ മറ്റെവിടെയെങ്കിലും കരയൂ.”
പരിഹാസത്തോടെ റാമി മറുപടി പറഞ്ഞു:
“നീ എന്നെ പഠിപ്പിക്കുകയാണോ എയ്ഞ്ചൽ !?”
ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയത് മുതൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്ക് നൽകുന്ന ഗോൾഡൻ ഗ്ലോവ് ട്രോഫി നേടിയതിന് ശേഷം മാർട്ടിനെസ് ഒരു പരുക്കൻ ആംഗ്യം കാണിക്കുന്നത് കണ്ടു.
ലോകകപ്പ് ജേതാക്കളായ ടീമിന്റെ വിജയ പരേഡിനിടെ അർജന്റീന ഗോൾകീപ്പർ കൈലിയൻ എംബാപ്പെയുടെ മുഖമുള്ള ഒരു കുഞ്ഞ് കളിപ്പാട്ടം കൈവശം വച്ചിരിക്കുന്നത് കണ്ടു.ആഘോഷത്തിൽ സൂപ്പർ താരത്തെ കളിയാക്കാനാണ് അത്തരത്തിൽ ഒന്ന് കൈയിൽ വെച്ചതെത് വ്യക്തം.